സിദ്ദിഖ് അള്‍ട്ടിമേറ്റ് ഫ്രോഡ്, പല സിദ്ദിക്കുമാര്‍ ആക്റ്റീവ് ആയി നില്‍ക്കുന്ന ആ ഇടം എത്രമാത്രം അബ്യൂസീവ് സ്‌പേസ് ആണെന്ന് മനസ്സിലാക്കാം: രേവതി സമ്പത്ത്

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദിഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്തായതിന് പിന്നാലെ നടനെ വിമര്‍ശിച്ച് രേവതി സമ്പത്ത്. സിദ്ദിഖില്‍ നിന്നുമുണ്ടായ ലൈംഗികാധിക്ഷേപത്തെ കുറിച്ച് തുറന്നു പറഞ്ഞ നടിയാണ് രേവതി സമ്പത്ത്.

സിദ്ദിഖ് അള്‍ട്ടിമേറ്റ് ഫ്രോഡ് ആണ്. ഇയാളെ പോലുള്ളവന്‍മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്ന് രേവതി പറയുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നടിയുടെ വിമര്‍ശനം.

”തീര്‍ച്ചയായും സിദ്ദിഖ് ഒരു അള്‍ട്ടിമേറ്റ് ഫ്രോഡാണ്. ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം ഒക്കെ എത്രയോ കഴിഞ്ഞിരിക്കുന്നു. പല സിദ്ദിക്കുമാര്‍ ഇന്നും ആ ഇടത്തില്‍ ആക്റ്റീവ് ആയി നില്‍ക്കുന്നതില്‍ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്‌പേസ് ആണെന്ന് മനസിലാക്കാം..” എന്നാണ് രേവതി കുറിച്ചിരിക്കുന്നത്.

2016ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വെച്ച് വാക്കുകള്‍ കൊണ്ടുള്ള ലൈംഗിക അധിക്ഷേപം സിദ്ദിഖില്‍ നിന്നുണ്ടായി എന്നായിരുന്നു രേവതി പറഞ്ഞിരുന്നത്. സിദ്ദിഖും കെപിഎസി ലളിതയും മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തായിരുന്നു രേവതി ഇക്കാര്യം തുറന്നു പറഞ്ഞത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി