'തനിക്കിത് സഹിക്കുന്നില്ലെങ്കില്‍, ജയ് ശ്രീറാം ഇട്ടിട്ട് രണ്ട് തുള്ളക്കം തുള്ള്'; ജാനകി- നവീന് പിന്തുണയുമായി നടി രേവതി സമ്പത്ത്

നൃത്തത്തിലൂടെ വൈറലായി മാറിയ തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ ജാനകിക്കും നവീനും എതിരെ ഉണ്ടായ വിദ്വേഷ പ്രചാരണത്തില്‍ ഇരുവര്‍ക്കും പിന്തുണയുമായി നടി രേവതി സമ്പത്ത്. ഹൈക്കോടതി അഭിഭാഷകനായ ആര്‍ കൃഷ്ണരാജ് ആണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ വര്‍ഗീയ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയത്. ഡാന്‍സില്‍ എന്തോ പന്തികേട് മണക്കുന്നുവെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്.

താന്‍ വക്കീല്‍ തന്നെ ആണോ അതോ പന്തികേട് അളന്നുനടക്കല്‍ ആണോ പണി എന്നാണ് രേവതി പങ്കുവെച്ച കുറിപ്പിലൂടെ ചോദിക്കുന്നത്. ഡോക്ടര്‍മാര്‍ നൃത്തം ചെയ്യും, പാട്ടുപാടും, അഭിനയിക്കും, അവര്‍ക്ക് തോന്നുന്നതെല്ലാം ചെയ്യും. മജ്ജയും മാംസവും രക്തവുമുള്ള മനുഷ്യര്‍ തന്നെയാണവരും. അത് സഹിക്കുന്നില്ലെങ്കില്‍ ജയ്ശ്രീറാം ഇട്ട് ഡാന്‍സ് ചെയ്യാന്‍ രേവതി പറയുന്നു

രേവതി സമ്പത്തിന്റെ കുറിപ്പ്:

രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അതിമനോഹരമായി നൃത്തം ചെയ്യുന്നു. അത് വൈറല്‍ ആകുന്നു. അവരുടെ ആ കഴിവിനെ ജനങ്ങള്‍ ആഘോഷമാക്കി എടുക്കുന്നു. കണ്ടിട്ടും കണ്ടിട്ടും മതി വരാത്തത്ര അഴക് അവരുടെ ചലനങ്ങള്‍ക്ക്. കല എന്ന സത്യം നിറഞ്ഞ് തുളുമ്പുന്ന മൂര്‍ച്ചയേറിയ ചലനങ്ങള്‍ അതില്‍ കാണാം.

എന്നാല്‍ കാലാകാലങ്ങളായി നാടിനെ പുറകോട്ട് കൊണ്ട് പോകാനും, വര്‍ഗ്ഗീയവിഷം എങ്ങും പരത്താനും ഓരോ നിമിഷവും പണിയെടുത്തു കൊണ്ടിരിക്കുന്ന കൃഷ്ണ രാജിനെ പോലുള്ള വര്‍ഗ്ഗീയവാദികള്‍ക്ക് കലയൊക്കെ വിദൂരമായി നില്‍ക്കുന്ന ഒരു കെട്ടുകഥയും മറിച്ച് നവീന്‍ എന്ന മുസ്ലിമും ജാനകി എന്ന ഹിന്ദുവും ആണ് വിഷയം. എടൊ, താന്‍ വക്കീല്‍ തന്നെ ആണോ അതോ പന്തികേട് അളന്നുനടക്കല്‍ ആണോ തന്റെ പണി.

എന്തിനെയും ഏതിനെയും ഒരേ കണ്ണില്‍ കാണാന്‍ താനും തന്റെ കോണകങ്ങളും കൂടെ ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ. ജാനകിയുടെ അച്ഛനും അമ്മയും സൂക്ഷിക്കാന്‍ പറയാന്‍ ലോകത്ത് ഉള്ള എല്ലാരും തന്നെ പോലുള്ള വിഡ്ഢി കൂശ്മാണ്ഡങ്ങളാണ് എന്ന തന്റെ തോന്നല്‍ എടുത്ത് എറിയടോ. അന്യരുടെ പ്രൈവസിയില്‍ ജഡ്ജ്‌മെന്റ് പറയുന്നു, കലയെ ആക്ഷേപിക്കുന്നു, ജാനകിയുടെ മാതാപിതാക്കളെ പരിഹസിക്കുന്നു, താന്‍ എവിടുത്തെ വക്കീല്‍ എന്നാണ് പറഞ്ഞത്?

ഡോക്ടര്‍മാര്‍ നൃത്തം ചെയ്യും, പാട്ടുപാടും, അഭിനയിക്കും, അവര്‍ക്ക് തോന്നുന്നതെല്ലാം ചെയ്യും. മജ്ജയും മാംസവും രക്തവും ഉള്ള മനുഷ്യര്‍ തന്നെയാണവരും. തനിക്കിത് സഹിക്കുന്നില്ല എങ്കില്‍, താന്‍ ഒരു കാര്യം ചെയ്യ്. ജയ് ശ്രീറാം ഇട്ടിട്ട് രണ്ട് തുള്ളക്കം തുള്ള്. അപ്പോള്‍ അടങ്ങിക്കോളും തന്റെ യഥാര്‍ത്ഥ പ്രശ്‌നം. നവീന്‍- ജാനകി, ഈ അതുല്യ പ്രതിഭകള്‍ക്ക് ഒത്തിരി സ്‌നേഹം.ഇനിയും മുന്നോട്ട്..ചുവടുകള്‍ എന്നെന്നും മുന്നോട്ട്. ലെവന്മാരുടെ നെഞ്ചത്ത് തന്നെ ആകട്ടെ ഇനിയും. അഭിവാദ്യങ്ങള്‍. ഈ വര്‍ഗ്ഗീയവാദികളുടെ മോങ്ങല്‍ ബിജിഎം ആക്കി ഇട്ട് തകര്‍ത്ത് നൃത്തമാടു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു