ഇത് ടൊവിനോയെ ആക്ഷേപിച്ചവര്‍ക്കുള്ള മറുപടി, മലയാളികളുടെ കൈയടി കാലം കാത്തുവെച്ച കാവ്യനീതി: നടി റോഷ്‌ന

ടൊവിനോ തോമസിനെ ‘പ്രളയം സ്റ്റാര്‍’ എന്ന് വിളിച്ച അതേ മലയാളികള്‍ ഇന്ന് അദ്ദേഹത്തിന് കൈയടിക്കുന്നത് കാലം കാത്തുവെച്ച കാവ്യനീതിയാണെന്ന് നടി റോഷ്‌ന ആന്‍ റോയ്. ജൂഡ് ആന്തണിയുടെ ‘2018 എവരിവണ്‍ ഈ എ ഹീറോ’ എന്ന ചിത്രത്തെ പ്രശംസിച്ചു കൊണ്ടാണ് നടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ടൊവിനോ മാത്രമല്ല ചിത്രത്തിലെ എല്ലാ താരങ്ങളും മനസ് നിറച്ചു എന്നാണ് റോഷ്‌ന പറയുന്നത്.

റോഷ്‌നയുടെ കുറിപ്പ്:

കേരളത്തിലെ വെള്ളപ്പൊക്കം മരണം വരെയും മറക്കാനാവില്ല. സര്‍വ്വതും നഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു തന്ന വെള്ളപ്പൊക്കം. 2018-ന്റെ അവസാനം ടൊവിനോ തോമസെന്ന നടന് കിട്ടുന്ന മനസുനിറഞ്ഞുള്ള കയ്യടികള്‍ കാലം കാത്തുവച്ച കാവ്യനീതിയാണ്.

താരപരിവേഷമുപേക്ഷിച്ച് പ്രളയകാലത്ത് ദുരിതമനുഭവിച്ച മനുഷ്യര്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിച്ചിട്ടും, എല്ലാം നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി സ്വന്തം വീടുതുറന്നിടുക പോലും ചെയ്തിട്ടും സാമൂഹികമാധ്യമങ്ങളില്‍ ചില പ്രബുദ്ധന്മാരുടെയുള്‍പ്പടെ പരിഹാസത്തിനിരയായ, ‘പ്രളയം സ്റ്റാര്‍’ എന്നു വിളിച്ചപഹസിക്കപ്പെട്ട ടൊവിനോയ്ക്ക് അതേ പ്രളയമടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ അതേ മലയാളിയുടെ തന്നെ കയ്യടികിട്ടുന്ന കാവ്യനീതി.

സിനിമ കണ്ടിറങ്ങിയപ്പോള്‍ ഏതാണ്ട് വല്ലാത്തൊരു അവസ്ഥ ആണ്.. സന്തോഷം ആണോ സങ്കടം ആണോ.. എന്തായാലും ഉള്ള് നിറഞ്ഞു. ഹൗസ്ഫുള്‍ ആയി ഇരുന്നു ഒരു സിനിമ കണ്ടിട്ട് കാലങ്ങള്‍ ആയി. ഇത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സിനിമ ആണ്.. ജാതിയോ, മതമോ, കൊടിയുടെ നിറമോ ഇല്ലാതെ നമ്മള്‍ ഒന്നിച്ചു നീന്തി കയറിയ.. നന്മ ഉള്ള ഒരുപാട് മനുഷ്യരുടെ ജീവിതം ആണ് 2018.

വിഎഫ്ക് ആണോ ഒറിജിനല്‍ ആണോ എന്ന് അറിയാന്‍ പറ്റാത്ത തരത്തില്‍ ആണ് സിനിമ എടുത്ത് വെച്ചിരിക്കുന്നത്, നന്ദി ജൂഡ് ആന്തണി ഇത്രയും നല്ലൊരു സിനിമ തന്നതിന് നന്ദി. ടൊവിനോ തോമസ് പ്രളയകാലത്ത് നിങ്ങളെ ആക്ഷേപിച്ച ചുരുക്കം ചില മനുഷ്യര്‍ക്കുള്ള മറുപടി ആണ് അനൂപ്. നിങ്ങള്‍ ഒരു അസാധ്യ നടന്‍ ആണ്. ആസിഫ് അലി, ചാക്കോച്ചന്‍, ലാല്‍, നരേന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങി വലിയ താര നിരയുള്ള ഈ സിനിമ തിയറ്ററില്‍ തന്നെ കാണണം. കൊച്ചു കുട്ടികള്‍ തൊട്ട് അഭിനയിച്ച എല്ലാവരും മനസ് നിറച്ചു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം