ഇടക്ക് ഞാന്‍ അമ്മയോട് ചോദിക്കും, ഇവനെന്താ ഇത്ര കളറ്, ഞാന്‍ മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ...: റോഷ്‌ന ആന്‍ റോയ്

ഒരു അഡാറ് ലവ്, ധമാക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് റോഷന ആന്‍ റോയ്. നടിയും മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റും കൂടിയായ റോഷ്‌ന പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അനിയന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായാണ് റോഷ്‌ന എത്തിയിരിക്കുന്നത്. 13 വയസ് പ്രായ വ്യത്യാസം ഉണ്ടായിരുന്നതിനാല്‍ അമ്മയെ പോലെ തന്നെ അധികാരം തനിക്കുമുണ്ടെന്ന് റോഷ്‌ന പറയുന്നു.

റോഷ്‌നയുടെ കുറിപ്പ്:

ഞാന്‍ സ്‌കൂളില്‍ നിന്നു വരുമ്പോ അങ്കമാലി എല്‍എഫ് ആശുപത്രി വരെ പോകാമെന്നു പറഞ്ഞു ചാച്ചന്‍ എന്നെയും കൂട്ടി ആശുപത്രിയിലേക്ക് ചെന്നു, എന്തു വാവയാണെന്നു ചോദിച്ചപ്പോ അനിയനാണെന്നു പറഞ്ഞു. ഞാന്‍ വാവക്കു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു… സിനിമയിലൊക്കെ കാണുന്ന പോലെ തന്നെ അവനെ കൈയില്‍ വാങ്ങി ഇച്ചിരി കൊഞ്ചിച്ചു, ഞാന്‍ ഇവിടെ നിക്കട്ടെ എന്നൊക്കെ ചോദിച്ചു, ആശുപത്രിയില്‍ സ്ഥലമില്ല എന്നൊക്ക പറഞ്ഞു എന്നെ നൈസ് ആയിട്ട് ഒഴിവാക്കി.

നല്ല നിറമൊക്കെ ഇണ്ട് ചുന്ദരന്‍ തന്നെ! ഇടക്ക് ഞാന്‍ അമ്മയോട് ചോദിക്കും, ഇവനെന്താ ഇത്ര കളറ്, ഞാന്‍ മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ… അമ്മക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല രാത്രി ഒക്കെ ഇവനെ നോക്കാന്‍ എണീച്ചിരിക്കണത് ഞാന്‍ ആണ്.. ഞാന്‍ ടിവിയും കണ്ടു ഇവനെ കൊഞ്ചിച്ചു ഇരിക്കും…. ഞങ്ങള്‍ തമ്മില്‍ ഒരുപാട് വയസ്സിന്റെ വ്യത്യാസം ഉണ്ട് (ഏകദേശം ഒരു 12..13..വയസ്സിന്റെ ). അതുകൊണ്ട് തന്നെ ഒരു അമ്മയുടെ പോലെ തന്നെ എല്ലാ അധികാരവും എനിക്കുണ്ട്.

തല്ലു കൂടിയ സമയങ്ങള്‍ അങ്ങനെ ഓര്‍മയില്‍ ഇല്ല… എപ്പളും അവന്റെ എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ ഉണ്ടാവാറുണ്ട്, അതൊരു ബര്‍ത്ത് ഡെ ആയാലും അവന്റെ സ്‌കൂള്‍ ഓപ്പണിംഗ് ആയാലും …എന്തായാലും. ഞാന്‍ അമ്മ വീട്ടില്‍ നിന്നാണ് പഠിച്ചതൊക്കെ, ജോസുനെ മാമോദീസക്ക് കൊണ്ടുപോയി വീട്ടിലേക്കു ആക്കുമ്പോ എന്റെ നെഞ്ചു പൊട്ടുന്ന പോലെ തോന്നി, അവനെ പിരിഞ്ഞിരിക്കാന്‍ വയ്യാണ്ട് ഞാന്‍ സ്‌കൂളില്‍ നിന്ന് ടിസി വരെ വാങ്ങി….

എന്നിട്ടെന്താ ഇപ്പൊ എന്നെ കെട്ടിച്ചു വിട്ടു… അവനും വെഷമം കാണും…. ഞാന്‍ വേറെ വീട്ടില്‍ പോയെങ്കിലെന്താ… ഇടക്കിടക്കു ആലുവക്ക് വരും അല്ലേല്‍ ഞാന്‍ ഇങ്ങോട്ട് വരും…. ഇന്ന് ജോസൂട്ടന്റെ പിറന്നാള്‍…. അവനോടൊപ്പം ഇവിടെ വീട്ടില്‍ കൂടുന്നു….. ഒരായിരം പിറന്നാള്‍ ആശംസകള്‍ എന്റെ ചക്കരക്ക്… (കഥ പറയാന്‍ ആണേല്‍ ഒരുപാട് ഉണ്ട് തല്ക്കാലം ഇത് മതി ഒരു ബര്‍ത്ത് ഡെ അല്ലേ..)

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി