അഡ്ജസ്റ്റ്മെന്റുകള്‍ക്കും കോമ്പ്രമൈസിനും തയ്യാറല്ലെ?; തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് സജിത മഠത്തില്‍, നടിയുടെ മറുപടിയ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

അടുത്തകാലത്ത് സിനിമയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി സജിത മഠത്തില്‍. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ട് വിളിച്ച കാര്‍ത്തിക് എന്ന സഹസംവിധായകന്‍ അഡ്ജസ്റ്റ്മന്റുകള്‍ക്കും കോമ്പ്രമൈസിനും തയ്യാറല്ലെ ? എന്ന് തന്നോട് ചോദിച്ചെന്നാണ് സജിതയുടെ ആരോപണം. സോഷ്യല്‍ മീഡിയയിലാണ്് സജിത ഇത്തരത്തില്‍ ഒരു കുറിപ്പ് ഇട്ടത്.

സജിതയുടെ ആരോപണം ഇതാണ്.

തമിഴ്‌നാട്ടില്‍ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകന്‍ കാര്‍ത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടില്‍ അഭിനയിക്കാന്‍ ഉള്ള താത്പര്യം അന്വേഷിക്കുന്നു. ഞാന്‍ പ്രോജക്ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.

ഫോണ്‍ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.

അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ?

ചേട്ടന്റെ നമ്പര്‍ താഴെ കൊടുക്കുന്നു.

+91 97……84

തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.

പിന്നല്ല !

സഹസംവിധായകന്റെ പേരും ഫോണ്‍ നമ്പറും സഹിതം വെളിപ്പെടുത്തിയ താരത്തിന്റെ ധൈര്യത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. സാധാരണ പേരും വിവരങ്ങളും വെളിപ്പെടുത്താതെ ആരോപണങ്ങള്‍ മാത്രമായി പലരും ഉന്നയിക്കുമ്പോള്‍ സജിത ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടെടുത്തെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്.

Latest Stories

അച്ഛന്‍ എനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമ, ബെല്‍റ്റും ചെരിപ്പും ഉപയോഗിച്ച് തല്ലുമായിരുന്നു: ആയുഷ്മാന്‍ ഖുറാന

എംബിബിഎസ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയ്ക്ക് മൂന്ന് മണിക്കൂര്‍ റാഗിംഗ്; ഒടുവില്‍ കുഴഞ്ഞുവീണ് ദാരുണാന്ത്യം

ഫുട്ബോൾ ലോകത്തെ ഞെട്ടിക്കാനൊരുങ്ങി ക്രിസ്റ്റ്യാനോ! ആരാണ് ആരാധകർ കാത്തിരിക്കുന്ന റൊണാൾഡോയുടെ യൂട്യൂബ് ചാനലിലെ അടുത്ത അതിഥി?

"മെസി ഞങ്ങളോട് ക്ഷമിക്കണം, ഇനി ഇത് ആവർത്തിക്കില്ല"; സോഷ്യൽ മീഡിയയിലൂടെ മാപ്പ് ചോദിച്ച് പരാഗ്വ താരം

പെര്‍ത്ത് ടെസ്റ്റിനേക്കാള്‍ ഇഷ്ടം അതിനോട്; നിലപാടറിയിച്ച് വെട്ടോറി, ഓസീസിന് നിരാശ

പാണക്കാട് തങ്ങളുമാരുടെ യോഗ്യത പിണറായി അളക്കേണ്ട; കൊടപ്പനക്കല്‍ തറവാടിനെ നാടിനറിയാം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് മുഖപത്രം

പുലര്‍ച്ചെ മൂന്ന് മണിക്ക് ഡയാനയുടെ കോള്‍.. കുറച്ച് ദിവസങ്ങള്‍ അഭിനയിപ്പിച്ചില്ല..; ബിയോണ്ട് ദി ഫെയ്‌റി ടെയ്‌ലില്‍ സത്യന്‍ അന്തിക്കാട്

ബിജെപിയിൽ ചേർന്ന് ആം ആദ്മി വിട്ട മുതിർന്ന നേതാവ് കൈലാഷ് ഗെലോട്ട്

'ഞങ്ങൾ ഒരു മെഡിക്കൽ ഡിപ്പാർട്ട്‌മെൻ്റല്ല': നെയ്മറിനെ പൂർണ്ണമായും നിരസിച്ച് ബ്രസീൽ ക്ലബ്

'സംവാദമൊന്നുമില്ല, അവനെ ആദ്യ ടെസ്റ്റില്‍ കളിപ്പിക്കുക തന്നെ വേണം'; സീനിയര്‍ താരത്തിനായി വാദിച്ച് ഗാംഗുലി