നിങ്ങള്‍ എന്നാണ് സമീറയെ വിവാഹം ചെയ്യുന്നത്? എന്ന ചോദ്യം കേട്ട് ജൂനിയര്‍ എന്‍ടിആര്‍ സിനിമ വിടാന്‍ തീരുമാനിച്ചിരുന്നു! സമീറ റെഡ്ഡി പറയുന്നു

വാരണം ആയിരം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധ നേടിയ താരമാണ് സമീറ റെഡ്ഡി. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടയതോടെ ബോഡി ഷെയ്മിഗിന് എതിരെ താരം രംഗത്തെത്തിയിരുന്നു.

ഹിന്ദി, തമിഴ്, മലയാളം ഇന്‍ഡസ്ട്രികളില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന സമീറ തെലുങ്ക് സിനിമയെ പാടെ അവഗണിച്ചിരുന്നു. തെലുങ്കില്‍ താരം ചെയ്തിട്ടുള്ള സിനിമകളെല്ലാം ഹിറ്റ് ആയിരുന്നെങ്കിലും താരത്തിന് മാറി നില്‍ക്കേണ്ടി വന്നു. അതിനുള്ള കാരണം ജൂനിയര്‍ എന്‍ടിആറുമായി സമീറ പ്രണയത്തിലാണ് എന്ന വാര്‍ത്ത ആയിരുന്നു.

അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ താരം തെലുങ്കില്‍ നിന്നും മാറി നിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സമീറ ഈ വാര്‍ത്തകളോട് പ്രതികരിച്ചത്. താന്‍ എല്ലാവരോടും നന്നായി സംസാരിക്കുകയും സ്‌ട്രേറ്റ് ഫോര്‍വേഡായി പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ്. ജൂനിയര്‍ എന്‍ടിആര്‍ നല്ലൊരു കോ-സ്റ്റാര്‍ ആണ്.

അദ്ദേഹവുമായി എല്ലാവരോടും പെരുമാറുന്ന രീതിയില്‍ നിന്ന് തന്നെയാണ് പെരുമാറിയത്. അദ്ദേഹവും തന്നോട് നന്നായി സംസാരിച്ചു, പെരുമാറി. അതായിരിക്കണം ഇത്രത്തോളം വാര്‍ത്തയാകാന്‍ അന്ന് കാരണമായത്. ജൂനിയര്‍ എന്‍ടിആറുമായി പ്രണയത്തിലാണെന്ന് വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചത് വീട്ടുകാര്‍ക്കും വിഷമം ഉണ്ടാക്കി.

തന്റെ അച്ഛനോട് തനിക്ക് ഉത്തരം പറയേണ്ടി വരും. ചില സമയങ്ങളില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പോലും ചോദ്യങ്ങളുമായി വന്നു. ജൂനിയര്‍ എന്‍ടിആറിനോടൊപ്പം ചേര്‍ത്തുവെച്ചുള്ള വാര്‍ത്തകള്‍ കുടുംബത്തെ വലിയ രീതിയില്‍ ബാധിക്കാന്‍ തുടങ്ങി. അങ്ങനെയാണ് തെലുങ്ക് സിനിമയോട് ബൈ പറഞ്ഞത്.

സിനിമയോട് മാത്രമല്ല ജൂനിയര്‍ എന്‍ടിആറുമായുള്ള സൗഹൃദത്തില്‍ പോലും തനിക്ക് അകലം പാലിക്കേണ്ടി വന്നു. ജൂനിയര്‍ എന്‍ടിആറും ഗോസിപ്പുകള്‍ കേട്ട് സിനിമയില്‍ നിന്നും വിട്ടുനിന്നാലോ എന്ന് ചിന്തിച്ചിരുന്നു. നിങ്ങള്‍ എന്നാണ് സമീറയെ വിവാഹം ചെയ്യുന്നത്? എന്ന ചോദ്യങ്ങളായിരുന്നു അദ്ദേഹം നേരിട്ടത്.

മാത്രമല്ല ചില ആരാധകര്‍ നിര്‍ബന്ധപൂര്‍വം ജൂനിയര്‍ എന്‍ടിആറിനെ വിവാഹം ചെയ്യണം എന്ന് പറയുന്ന അവസ്ഥ വരെ ഉണ്ടായി. അന്ന് ആളുകള്‍ സംസാരിച്ചിരുന്നത് തങ്ങള്‍ തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ മാത്രമായിരുന്നു. തങ്ങളുടെ സിനിമകളൊന്നും അവരുടെ ചര്‍ച്ചകളില്‍ ഉണ്ടായിരുന്നില്ല.

തനിക്കുള്ള കഴിവുകള്‍ പോലും ആരാധകര്‍ ശ്രദ്ധിക്കാതെ തന്നേയും ജൂനിയര്‍ എന്‍ടിആറിനേയും ചേര്‍ത്ത് കഥകള്‍ മെനയുക മാത്രമാണ് ചെയ്തത് എന്നാണ് സമീറ പറയുന്നത്. 2013ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം വരദനായക ആയിരുന്നു സമീറയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം