ബാങ്ക് ബാലന്‍സ് കാലിയായി, കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു, പക്ഷെ..: സംയുക്ത

കരിയറിന്റെ തുടക്കകാലത്ത് ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി സംയുക്ത. തന്റെ ബാങ്ക് ബാലന്‍സ് കാലിയായി കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരുന്നു എന്നാണ് സംയുക്ത പറയുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത സംസാരിച്ചത്.

കരിയറില്‍ അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നു. കൊച്ചിയില്‍ ഗ്രാന്റ് പാരന്റ്‌സിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഞാന്‍ സ്ട്രഗിള്‍ ചെയ്യുകയാണെന്ന് കുടുംബം അറിയരുതായിരുന്നു. അവരെ സംബന്ധിച്ച് ഞാന്‍ ഓക്കെയാണ്. പക്ഷെ എന്റെ ബാങ്ക് ബാലന്‍സ് ഏറെക്കുറെ കാലിയായി. കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

ഒരു ദിവസം രാത്രി തനിക്ക് ഒരു സിനിമ വേണം, നല്ല സംവിധായകനും അറിയപ്പെടുന്ന നായകനുമുള്ള നല്ല പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമ വേണമെന്ന് സ്വയം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ തനിക്ക് തീവണ്ടി എന്ന സിനിമ ലഭിച്ചു എന്നാണ് സംയുക്ത പറയുന്നത്. സംയുക്തയ്ക്ക് ഏറെ പ്രശസ്തി നല്‍കിക്കൊടുത്ത സിനിമയാണ് തീവണ്ടി.

അതേസമയം, പേരില്‍ നിന്നും മേനോന്‍ എന്ന ജാതിപ്പേര് ഒഴിവാക്കിയതിനെ കുറിച്ചും നടി സംസാരിച്ചു. ഇപ്പോഴും സംയുക്ത മേനോന്‍ എന്ന് വിളിക്കുമ്പോള്‍ ദേഷ്യം വരാറുണ്ട്. മറ്റാെരാളോടല്ല ദേഷ്യപ്പെടാറ്. എന്റെ മാനേജരോടും മറ്റുമാണ്. അടുത്തിടെ എന്റെ ബൈറ്റിന് വേണ്ടി ഒരു കണ്ടന്റ് അയച്ചു.

അതില്‍ എഴുതിയത് സംയുക്ത മേനോന്‍ എന്നാണ്. ഞാന്‍ ബൈറ്റ് പറയില്ലെന്ന് പറഞ്ഞു. എന്തുപറ്റിയെന്ന് അദ്ദേഹം ചോദിച്ചു. ഇത് നോക്കിയിട്ട് തിരിച്ച് വാ എന്ന് പറഞ്ഞു. ഇടയ്ക്കിടെ ഒരേ കാര്യം പറയേണ്ടത് തളര്‍ത്തും. രണ്ട് വര്‍ഷമായി ജാതിപ്പേര് എടുത്ത് മാറ്റിയിട്ട് എന്നാണ് സംയുക്ത പറയുന്നത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്