മോഹന്‍ലാല്‍ മുതല്‍ ദളപതി വരെ.. വിജയ്‌യുടെയും വക്കീലായി തിളങ്ങി ശാന്തി; 'ലിയോ'യില്‍ കൈയടി നേടി താരം

മമ്മൂട്ടിയുടെ ഗാനഗന്ധവർവനിലും മോഹൻലാലിന്റെ ദൃശ്യം രണ്ടാം ഭാഗത്തിലും വക്കീലായി വന്ന് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ നടിയാണ് യഥാർത്ഥ ജീവിതത്തിലും വക്കീലായ ശാന്തി മായദേവി.

ഇപ്പോഴിതാ ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോയിൽ തെന്നിന്ത്യൻ സൂപ്പർ താരം വിജയിയുടെ വക്കീൽ വേഷത്തിൽ തിളങ്ങിയിരിക്കുകയാണ് ശാന്തി മായദേവി.

ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം റാമിന്റെ ചിത്രീകരണത്തിനിടെ ശാന്തിയ്ക്ക് പരിക്കേറ്റിരുന്നു. അതിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് വീൽചെയറിൽ റസ്റ്റ് എടുക്കുമ്പോഴാണ് ലിയോ സിനിമയിലേക്ക് വിളി വന്നതെന്ന് ശാന്തി പറയുന്നു.

“ആ സമയത്ത് എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കുമായിരുന്നില്ല. അത് അവരോട് പറഞ്ഞു. പക്ഷേ ചിത്രത്തിന്റെ ലൊക്കേഷൻ കശ്മീരിലേക്ക് മാറ്റി ചിത്രീകരണം തുടങ്ങാൻ വൈകിയതാണ് എനിക്ക് അനുഗ്രഹമായത്. ഒരു തരത്തിൽ പറഞ്ഞാൽ ആ വിളിയാണ് പരുക്ക് വേഗത്തിൽ ഭേദമാക്കിയത് എന്ന് പറയാം. കശ്മീരിലും പിന്നെ ചെന്നൈയിലുമായിട്ടാണ് എന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്. സ്വന്തമായി ഡബ് ചെയ്യാനും സാധിച്ചു.

സത്യത്തിൽ ദളപതിയുടെ വക്കീൽ വേഷം ചെയ്യണമെന്ന് മുൻപ് തന്നെ ആഗ്രഹമുണ്ടായിരുന്നു. സമയമായപ്പോൾ അതങ്ങനെ സംഭവിച്ചു. അമിതാഭ് ബച്ചൻ, രജനീകാന്ത്, സൂര്യ അങ്ങനെ ആഗ്രഹങ്ങളുടെ പട്ടികയിൽ ഇനിയും താരങ്ങളുണ്ട്.” ദി ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് ശാന്തി ഇങ്ങനെ പറഞ്ഞത്.

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുക്കെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം നേരിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ശാന്തി മായദേവി

https://www.thefourthnews.in/entertainment/santhi-mayadevi-actress-who-played-lawyer-role-in-vijay-movie-leo-talk-about-the-film-experience

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന