ഐ ലവ് യു എന്ന് എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്.. ഒരു ഭര്‍ത്താവില്‍ നിന്നും ഭാര്യ ആഗ്രഹിക്കുന്നതൊന്നും പാര്‍ത്ഥിപനില്‍ നിന്നും കിട്ടയില്ല: നടി സീത

തന്റെയും നടന്‍ പാര്‍ത്ഥിപന്റെയും പ്രണയത്തെയും വിവാഹമോചനത്തെയും കുറിച്ച് പറഞ്ഞ് നടി സീത. താനാണ് പാര്‍ത്ഥിപനോട് പ്രണയം പറഞ്ഞത്, തന്റെ അമിത പ്രതീക്ഷ കാരണമാണ് കുടുംബം തകര്‍ന്നത് എന്നൊക്കെ നടന്‍ കള്ളം പറയുകയാണ് എന്നാണ് സീത ഇപ്പോള്‍ വ്യക്തമാക്കുന്നത്.

പല അഭിമുഖങ്ങളിലും പാര്‍ത്ഥിപന്‍ പറഞ്ഞിട്ടുണ്ട്, പ്രണയം ആദ്യം തുറന്ന് പറഞ്ഞത് സീതയാണെന്ന്, മാത്രവുമല്ല സീതയുടെ അമിത പ്രതീക്ഷകളാണ് ദാമ്പത്യം തകരാന്‍ കാരണം എന്നും പാര്‍ത്ഥിപന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് എല്ലാം തെറ്റാണ്, കള്ളമാണ്. തങ്ങളുടെ രണ്ട് പേരുടെ മനസ്സിലും പ്രണയം ഉണ്ടായിരുന്നു.

ഇല്ല എന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷെ അത് തന്നെ കൊണ്ട് ആദ്യം പറയിപ്പിക്കുകയായിരുന്നു. എപ്പോള്‍ ഫോണ്‍ വിളിച്ചാലും, ‘ആ മൂന്ന് വാക്ക് എപ്പോള്‍ പറയും, പ്ലീസ് ആ വാക്ക് പറയൂ’ എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. പക്ഷെ അതെന്തോ തനിക്ക് ഉള്ളില്‍ നിന്ന് വന്നില്ല.

അങ്ങനെ ഒരു ദിവസം സംസാരത്തിന് ഇടയില്‍ എന്റെ വായില്‍ നിന്ന് തന്നെ വന്ന് പോയതാണ്, ഐ ലവ് യൂ എന്ന്. അതാണ് വേര്‍പിരിഞ്ഞ ശേഷവും അദ്ദേഹം പറയുന്നത്, താനാണ് ഇഷ്ടം പറഞ്ഞത് എന്ന്. അതിന് പിന്നിലുള്ള സത്യം ഇതാണ്. ആ സത്യത്തെ മറച്ച് വച്ചുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും സംസാരിക്കുന്നത്.

താന്‍ പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാണ് ദാമ്പത്യം തകര്‍ന്നത് എന്ന് അദ്ദേഹം പറയുന്നതിനോട് ഞാന്‍ യോജിക്കുന്നു. ശരിയാണ്, ജീവിതത്തിലും പ്രണയത്തിലും ഒരു ഭര്‍ത്താവില്‍ നിന്ന് അര്‍ഹിയ്ക്കുന്ന സ്നേഹവും പരിഗണനയും പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ല എന്നത് തന്നെയാണ് ബന്ധം തകരാന്‍ കാരണം എന്നാണ് സീത പറയുന്നത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന