പ്രണവിനോട് വിവാഹാഭ്യര്‍ത്ഥന നടത്തി എന്ന് വരെ വാര്‍ത്ത വന്നു, പക്ഷെ..; വെളിപ്പെടുത്തി ശാലിന്‍ സോയ

പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ട് എന്ന് മുമ്പൊരിക്കല്‍ നടി ശാലിന്‍ സോയ പറഞ്ഞത് വൈറലായിരുന്നു. ഇഷ്ടമുള്ള നടന്‍ ആരാണ് എന്ന ചോദ്യത്തിന് പ്രണവ് എന്നായിരുന്നു ശാലിന്‍ പറഞ്ഞത്. എന്നാല്‍ പ്രണവ് സിനിമയില്‍ എത്തിയിരുന്നില്ല. മോഹന്‍ലാലിന്റെ മകന്‍ ആയതിനാല്‍ എന്തായാലും എത്തും എന്നായിരുന്നു ശാലിന്റെ മറുപടി.

സിനിമയില്‍ ആരെയെങ്കിലും വിവാഹം കഴിക്കാന്‍ അവസരം ലഭിച്ചാല്‍, പ്രണവിനെ വിവാഹം കഴിക്കുമെന്നും ശാലിന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ അഭിമുഖം ഏറെ വൈറലാവുകയും ഒപ്പം തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിരുന്നു. പ്രണവിനോട് വിവാഹാഭ്യര്‍ത്ഥന നടത്തി എന്നുവരെ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.

അന്ന് പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നാണ് ശാലിന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ”പ്രണവിന്റെ പൊസിഷന്‍ വെച്ച് അയാള്‍ തിരഞ്ഞെടുത്ത വഴി വ്യത്യസ്തമാണ്. യാത്ര ചെയ്യുന്ന ആളാണ് ഞാന്‍. യാത്ര ഇഷ്ടമുള്ളയാള്‍ക്ക് അതില്‍ നിന്ന് വരുന്ന കൗതുകമുണ്ടല്ലോ. അത് ആരാധനയല്ല.”

”പ്രണവിനെ കുറിച്ച് പറഞ്ഞത് മറ്റ് തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. ഞാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയെന്ന വാര്‍ത്ത വരെ വന്നു. ഞാന്‍ പോലും അത് അറിഞ്ഞിട്ടില്ല” എന്നാണ് ശാലിന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ‘കണ്ണകി’ എന്ന തമിഴ് ചിത്രമാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

നാല് യുവതികളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ഒരു നായികാ കഥാപാത്രത്തെയാണ് ശാലിന്‍ അവതരിപ്പിച്ചത്. ‘സാന്റ മരിയ’, ‘പോരാട്ടം’, ‘ഷുഗര്‍’, ‘തല’ എന്നീ മലയാള ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്