നടി ഷക്കീലയ്ക്ക് വളർത്തുമകളുടെ മർദ്ദനം; ട്രേ കൊണ്ട് തലയ്ക്കടിച്ചു, ഒത്തുതീർപ്പിനായി എത്തിയ അഭിഭാഷകയുടെ കൈ കടിച്ചു മുറിച്ചു

വളർത്തുമകളിൽ നിന്ന് ക്രൂരമായി മർദ്ദനമേറ്റതായി നടി ഷക്കീല. വളർത്തു മകളായ ശീതൾ ക്രൂരമായി മർദിക്കുകയും തള്ളിയിടുകയും ചെയ്തുവെന്നാണ് പരാതി. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മർദ്ദനമേറ്റതായി പരാതിയുണ്ട്.

സംഭവത്തെ തുടർന്ന് ഇരുവരെയും ചെന്നൈയിലെ ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിഭാഷകയുടെ പരാതിയെ തുടർന്ന് ശീതളിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെ ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്.

അതേസമയം, ഷക്കീല തങ്ങളെ അക്രമിച്ചെന്ന് കാണിച്ച് ശീതളിന്റെ ബന്ധുക്കളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വഴക്കിനിടെ ഷക്കീലയെ ശീതൾ ആക്രമിക്കുകയും നിലത്ത് തള്ളിയിട്ട ശേഷം വീട്ടിൽ നിന്നിറങ്ങി പോവുകയും ചെയ്തു.

തുടർന്ന് പ്രശ്നം പരിഹരിക്കാനായി വിളിച്ച അഭിഭാഷകയെ ശീതൾ അധിക്ഷേപിച്ചു സംസാരിച്ചു. വീട്ടിലെത്തിയ ശീതളും ബന്ധുക്കളും അഭിഭാഷകയെ മർദിച്ചു എന്നാണ് ആരോപണം. സംസാരത്തിനിടെ ഷക്കീലയുടെ തലയിൽ ട്രേ കൊണ്ട് അടിച്ചുവെന്നും ശീതളിന്റെ അമ്മ അഭിഭാഷകയുടെ കൈ കടിച്ചു മുറിച്ചുവെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്. കുടുംബ പ്രശ്നനങ്ങളാണ് മർദ്ദത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

Latest Stories

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര