കരിയറിലെ പീക്ക് സമയത്ത് ഒരു മണിക്കൂർ പോലും ഉറക്കം ലഭിച്ചിട്ടില്ല, കാണാൻ വന്നാൽ പൊലീസിൽ ഏൽപ്പിക്കുമെന്നാണ് അന്ന് പറഞ്ഞത്: ഷക്കീല

ഒരു കാലത്ത് സിനിമ പ്രേക്ഷകരുടെ മനസ്സ് ഇളക്കിമറിച്ച താരമാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമലോകത്ത് നിറഞ്ഞുനിന്നിരുന്ന ഷക്കീല ഇപ്പോൾ സിനിമകളിൽ നിന്നും നീണ്ട ഇടവേളയെടുത്തിരിക്കുകയാണ്. അടുത്തിടെ നെറ്റ്ഫ്ലിക്സിന്റെ സെക്സ് എജ്യൂക്കേഷൻ പ്രൊമോ വീഡിയോയിൽ ഷക്കീല പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോഴിതാ ജീവിതത്തിലുണ്ടായ ഒരു പ്രതിസന്ധി ഘട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് ഷക്കീല. സിനിമയുടെ തിരക്കുകൾ ഉണ്ടായിരുന്ന സമയത്ത് ഒരു മണിക്കൂർ മാത്രമേ ഉറങ്ങിയിരുന്നോള്ളൂ എന്നാണ് ഷക്കീല പറയുന്നത്.

“കരിയറിലെ പീക്ക് സമയത്ത് ഒരു മണിക്കൂർ പോലും ഉറക്കം ലഭിച്ചിട്ടില്ല. ഇടവേളയെടുത്തപ്പോൾ വീട്ടിൽ വെറുതെ ഇരുന്നു. അപ്പോഴാണ് വണ്ണം വെച്ചത്. എങ്ങനെയിരുന്ന ആളാണ് ഇപ്പോൾ ഈ സ്ഥിതിയിലായെന്ന് ചിലർ പറയും. പക്ഷെ തനിക്കങ്ങനെ തോന്നിയിട്ടില്ല. കാരണം താരമായിരുന്നപ്പോഴും ഇപ്പോഴും ഞാൻ ഒരുപോലെയാണ്. ഷൂട്ടിം​ഗ് ഉണ്ടെങ്കിൽ ചെയ്യും. ഇല്ലെങ്കിൽ വീട്ടിൽ ഇരിക്കും. നാല് വർഷം അരുമമൃ​ഗങ്ങളെ വളർത്തി. അമ്മയുടെ പാചകം പഠിച്ചു. സന്തോഷത്തോടെയാണ് കഴിഞ്ഞത്. സമ്പാദിച്ച പണം ഉണ്ടായിരുന്നു. ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല.

ഒരു ദിവസം രാത്രി 8.30 മണി. അന്ന് ഞാൻ മദ്യപിച്ചില്ല. മനസിൽ എന്തോ ഒരു ഫ്രസ്ട്രേഷൻ. ഞാൻ ഉറക്കു​ഗുളിക കഴിച്ച് ഉറങ്ങാൻ നോക്കി. പെട്ടെന്ന് മനസിൽ ഒരു ചിന്ത വന്നു. ചേച്ചി എന്നോട് ഏഴെട്ട് വർഷമായി സംസാരിക്കാറില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല

എല്ലാ അഭിമുഖങ്ങളിലും ഇക്കാര്യം പറയാറുണ്ട്. അത് കേട്ടിട്ടും എന്നോട് സംസാരിക്കാൻ ചേച്ചി തയ്യാറായിട്ടില്ല. ഉറക്കം വരാത്ത ആ ദിവസം അവരെ പോയി കാണാൻ തീരുമാനിച്ചു. എനിക്ക് വേണ്ടി കാറോടിക്കുന്ന സതീഷ് അന്ന് ഒപ്പമില്ലായിരുന്നു. ചേട്ടന്റെ പെൺമക്കളുടെ ഭർത്താക്കൻമാരോട് പറഞ്ഞ് എനിക്കൊരു ഡ്രെെവറെ ഏർപ്പാടാക്കി.

ചേച്ചിയുടെ വീട് അറിയാമെങ്കിലും വഴി അറിയില്ലായിരുന്നു. ഞാൻ വരുന്ന വിവരമറിഞ്ഞ് ചേച്ചിയുടെ മൂത്തമകൾ പറഞ്ഞത് നിങ്ങൾ എന്തിനാണ് വരുന്നത്, വന്നാൽ പൊലീസിനെ പിടിച്ച് ഏൽപ്പിക്കുമെന്നാണ്. എന്നോട് നേരിട്ടല്ല പറഞ്ഞത്. വഴി തിരഞ്ഞ് പോയിക്കൊണ്ടിരിക്കവെ ഒരു സുഹൃത്ത് അവളുടെ ഭർത്താവുമായി പ്രശ്നമാണെന്ന് പറഞ്ഞ് വിളിച്ചു. ഇതോ‌ടെ താൻ നേരെ തിരിച്ചെത്തുകയായിരുന്നു. തന്റെ ശ്രദ്ധ തിരിച്ച് മടങ്ങി വരാൻ വേണ്ടി സുഹൃത്ത് മനപ്പൂർവം ചെയ്തതാണ്.” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷക്കീല പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം