ഭര്‍ത്താവ് മര്‍ദ്ദിക്കാറുണ്ടായിരുന്നു, കുഞ്ഞ് ജനിച്ചതിന് ശേഷവും ഇതേ അവസ്ഥ; 'ഡിവോഴ്‌സ്' ഫോട്ടോഷൂട്ടിനെ കുറിച്ച് നടി

നടി ശാലിനിയുടെ ഡിവോഴ്‌സ് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയില്‍ വൈറലാണ്. ഫോട്ടോഷൂട്ട് നടത്തി വിവാഹമോചനം ആഘോഷിച്ച താരത്തിന് നേരെ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. തന്റെ കടുത്ത ആരാധകനായ റിയാസിനെ ആയിരുന്നു ശാലിനി വിവാഹം ചെയ്തത്.

ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ വലിച്ചു കീറിയും ‘ജീവിതത്തില്‍ 99 പ്രശ്‌നങ്ങളുണ്ടാകും, അതിലൊന്നല്ല ഭര്‍ത്താവ്’ എന്ന ബോര്‍ഡ് കയ്യില്‍ പിടിച്ചുമാണ് ശാലിനി ഡിവോഴ്‌സ് ഫോട്ടോഷൂട്ട് നടത്തിയത്. ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ ചവിട്ടുന്നതും ചിത്രത്തിലുണ്ട്. ചുവന്ന ഗൗണില്‍ സ്‌റ്റൈലിഷായി നില്‍ക്കുന്ന ശാലിനിയാണ് ചിത്രങ്ങളില്‍ ഉള്ളത്.

വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നില്‍ക്കാന്‍ ഒരുപാട് ധൈര്യം ആവശ്യമാണ് അതിനാല്‍ എന്റെ എല്ലാ ധൈര്യശാലികള്‍ക്കും ഞാന്‍ ഇത് സമര്‍പ്പിക്കുന്നു എന്നും ശാലിനി കുറിച്ചിരുന്നു. എന്നാല്‍ നിരവധി പേര്‍ ശാലിനിയെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ശാലിനി ഇപ്പോള്‍.

”വിവാഹ ശേഷം റിയാസ് തന്നെ മര്‍ദിക്കാറുണ്ടായിരുന്നെന്നും കുഞ്ഞ് ജനിച്ച ശേഷവും ഇതേ അവസ്ഥ തുടരുകയായിരുന്നു ഇതേ തുടര്‍ന്നാണ് ബന്ധം വേര്‍പെടുത്തിയത്. ഈ ഫോട്ടോകള്‍ പരസ്യത്തിനായി എടുത്തതല്ല. സമാനമായ സാഹചര്യങ്ങളിലുള്ള മറ്റ് സ്ത്രീകള്‍ക്കുള്ള സന്ദേശമായാണ് ഇത് എടുത്തത്.”

”ശബ്ദമില്ലെന്നു തോന്നുന്നവരെ ബോധവല്‍ക്കരിക്കാന്‍ ഞാന്‍ എന്റെ ശബ്ദം ഉപയോഗിക്കുക ആയിരുന്നു. ചിലര്‍ എന്റെ പ്രവൃത്തിയെ വിമര്‍ശിച്ചിട്ടുണ്ട്, ചിലര്‍ക്ക് ഞാന്‍ നേരിട്ട വെല്ലുവിളികളും എന്റെ പോരാട്ടങ്ങളും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു.”

”എന്റെ സാഹചര്യം പങ്കുവയ്ക്കുന്നതിലൂടെ, സമാനമായ അവസ്ഥയിലുള്ള സ്ത്രീകളെ സഹായിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” എന്നാണ് ശാലിനി പറയുന്നത്. ‘മുള്ളും മലരും’ എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശാലിനി.

Latest Stories

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്