നഗ്നയായി അഭിനയിക്കാന്‍ പേടി തോന്നി, ധൈര്യം തന്നത് ഭര്‍ത്താവ്.. അഞ്ച് പേരായിരുന്നു അന്ന് ലൊക്കേഷനില്‍ ഉണ്ടായത്..; വൈറലായി ശരണ്യ പ്രദീപ്

‘ഫിദ’ എന്ന ചിത്രത്തില്‍ സായ് പല്ലവിയുടെ ചേച്ചിയായി വേഷമിട്ട് ശ്രദ്ധ നേടിയ നടിയാണ് ശരണ്യ പ്രദീപ്. പിന്നീട് നടി എത്തിയ സിനിമകള്‍ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ‘അമ്പാജിപേട്ട് മാര്യേജ് ബാന്റ്’ എന്ന പുതിയ ചിത്രം താരത്തിന് പ്രശംസകള്‍ നേടിക്കൊടുക്കുകയാണ്. ചിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു രംഗത്തില്‍ ശരണ്യ നഗ്നയായി അഭിനയിച്ചിട്ടുണ്ട്.

പ്രേക്ഷകരെ ഞെട്ടിച്ച ഈ സീനില്‍ അഭിനയിച്ചതിനെ കുറിച്ച് ശരണ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”സംവിധായകന്‍ ഈ സീനിനെ കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് കുറച്ച് പേടി തോന്നിയിരുന്നു. ഇത്തരം ഒരു സീനില്‍ മുമ്പ് അഭിനയിച്ചിട്ടില്ല. പക്ഷെ എന്റെ ഭര്‍ത്താവാണ് എന്റെ ഭയം മാറ്റി പിന്തുണ നല്‍കിയത്.”

”വളരെ ശക്തമായ കഥാപാത്രമാണ്. അതിനാല്‍ ധീരമായി തന്നെ ചെയ്യാന്‍ ഭര്‍ത്താവ് ഊര്‍ജ്ജം നല്‍കി. സിനിമയുടെ യൂണിറ്റും വലിയ പിന്തുണയായിരുന്നു. അഞ്ച് പേര്‍ മാത്രമായിരുന്നു ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ ഉണ്ടായിരുന്നത്. ഡിവിപി, സംവിധായകന്‍, കോസ്റ്റ്യും ഡിസൈനര്‍, അസിസ്റ്റന്റ്, പിന്നൊരാളും കൂടെ.”

”വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു ഞാന്‍. ആ സീന്‍ വളരെ നന്നായി വന്നത് അവരുടെ സഹകരണം കൊണ്ടാണ്” എന്നാണ് ശരണ്യ പറഞ്ഞത്. സുഹാസ് നായകനായ സിനിമയുടെ സംവിധാനവും തിരക്കഥയും ദുശ്യന്ത് കട്ടിക്കനേനിയാണ്. ഫെബ്രുവരി 2ന് ആയിരുന്നു അമ്പാജിപേട്ട് മാര്യേജ് ബാന്റ് എന്ന ചിത്രം പുറത്തിറങ്ങിയത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന