ഷെയ്ന് നിഗത്തെ വിലക്കിയ നടപടിയോടുള്ള വിയോജിപ്പ് അറിയിച്ച് നടി ഷീല. ഷെയ്‌നോട് ക്ഷമിക്കണമെന്നും 23 വയസുള്ള കൊച്ചു പയ്യനാണെന്ന് ഷെയ്‌നെന്നും ഷീല പറഞ്ഞു. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കുള്ള ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്‌കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷില.
ഷെയ്‌ന് എതിരെയുള്ള ആരോപണങ്ങള്‍ ശരിയാണോ എന്നെനിക്കറിയില്ല. സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ല. പഴയ കാലത്ത് അതൊന്നും ഉണ്ടായിരുന്നില്ല. പഴയ കാലവും ഇന്നത്തെ കാലവും താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. ആരെയും സിനിമയില്‍ വിലക്കുന്നതിനോട് യോജിപ്പില്ല.” ഷീല പറഞ്ഞു.
സിനിമ പൂര്‍ത്തിയാകാന്‍ പഴയ കാലത്ത് ഒരു പാട് ത്യാഗം സഹിച്ചിരുന്നുവെന്നും നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരരുത് എന്നായിരുന്നു അന്നത്തെ ചിന്താഗതിയെന്നും ഷീല പറഞ്ഞു.