ഭര്‍ത്താവ് നിര്‍മ്മിച്ച 12 കോടി പടത്തില്‍ എന്നെ കാണാന്‍ പോലുമില്ല, എന്നെ കുറിച്ച് പറയുന്നതെല്ലാം തെറ്റിദ്ധാരണയാണ്: ഷീലു എബ്രഹാം

തനിക്ക് അഭിനയിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവ് സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്ന പ്രചാരണത്തെ കുറിച്ച് നടി ഷീലു എബ്രഹാം. അത് തെറ്റായ ധാരണയാണ് എന്നാണ് ഷീലു പറയുന്നത്. സിനിമാ നിര്‍മ്മാണ രംഗത്ത് സജീവമായ അബാം മൂവീസിന്റെ ഓണര്‍ എബ്രഹാം മാത്യു ആണ് ഷീലുവിന്റെ ഭര്‍ത്താവ്.

താന്‍ അഭിനയിച്ച സിനിമകള്‍ ആ രീതിയില്‍ ഭര്‍ത്താവ് നിര്‍മ്മിച്ചതാണെങ്കില്‍ ഒരു വര്‍ഷം തനിക്ക് എത്ര സിനിമകള്‍ വേണമെങ്കിലും ചെയ്യാമായിരുന്നില്ലേ എന്നാണ് ഷീലു ചോദിക്കുന്നത്. പുറത്ത് ആളുകള്‍ പറയുന്നത് ഭര്‍ത്താവിന്റെ കയ്യില്‍ പണമുണ്ട്. അതുകൊണ്ട് ഭാര്യക്ക് അഭിനയിക്കാന്‍ കുറച്ച് പടം പിടിക്കുന്നു എന്നാണ്.

പക്ഷെ അതൊരു തെറ്റിദ്ധാരണയാണ്. കാരണം അവര്‍ക്ക് ഇതിനെ കുറിച്ച് അറിയില്ല. ഒരു സിനിമക്ക് വേണ്ടി വെറുതെ കളയാനുള്ളതിന് മാത്രം പൈസയൊന്നുമില്ല. ആ പണം അദ്ദേഹം രാപ്പകലില്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്. താന്‍ അഭിനയിച്ച സിനിമകള്‍ അങ്ങനെയാണെങ്കില്‍ ഒരു വര്‍ഷം എത്രയോ സിനിമകള്‍ ചെയ്യാം.

താന്‍ അഭിനയിച്ച ബിഗ് ബജറ്റ് സിനിമ സോളോ ആണ്. ആറ് വര്‍ഷം മുമ്പ് ആ സിനിമക്ക് ചിലവാക്കിയത് 12 കോടിയാണ്. ആ സിനിമയില്‍ തന്നെ കാണാന്‍ പോലുമില്ല. അഭിനയിച്ചിട്ടുണ്ടോ എന്നത് നമ്മള്‍ പറഞ്ഞാല്‍ മാത്രമെ അറിയുകയുള്ളൂ. പിന്നെ നമ്മള്‍ നിര്‍മിച്ച ഒരു സിനിമയും പെട്ടിക്കകത്ത് നിന്നു പോയിട്ടില്ല.

എല്ലാം റിലീസ് ചെയ്ത് നഷ്ടമില്ലാതെ പോകുന്ന ഒരു പ്രൊഡക്ഷന്‍ കമ്പനിയാണ്. ബിസിനസുകാരന്റെ ഭാര്യയായതിനാല്‍ അതിനകത്ത് നമ്മള്‍ ഡെഡിക്കേറ്റഡായിരിക്കണം. ഇപ്പോള്‍ താനും സിനിമ നിര്‍മ്മിക്കാന്‍ തുടങ്ങി, വീകം ആണ് നിര്‍മ്മിച്ച സിനിമ എന്നാണ് ഷീലു ഫ്ളവേഴ്സ് ഒരു കോടി ഷോയില്‍ പറയുന്നത്.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ