ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

കാന്‍സറിനെ നേരിട്ടതിനെ കുറിച്ച് പറഞ്ഞ് നടി ശിവാനി ഭായ്. അണ്ണന്‍തമ്പി, ചൈനാടൗണ്‍, ഗുരു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശിവാനി. 2022ല്‍ ആയിരുന്നു ശിവാനിയെ കാന്‍സര്‍ ബാധിച്ചത്. തന്നെ കോവിഡ് ബാധിച്ചില്ലെങ്കിലും കാസര്‍ മൂന്നാം ഘട്ടത്തിലായിരുന്നു എന്നാണ് ശിവാനി പറയുന്നത്.

വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ശിവാനി സംസാരിച്ചത്. അന്ന് കേരളത്തിന് സാനിറ്റൈസറിന്റെ മണമായിരുന്നു. നാടാകെ പാഞ്ഞു പടരുന്ന കോവിഡ്. ആദ്യം വന്നവരെയൊക്കെ മഹാരോഗികളായി കണ്ടെങ്കിലും പിന്നെ, കോവിഡ് വരാത്തവര്‍ ആരുമില്ലെന്ന അവസ്ഥയെത്തി. എന്തുകൊണ്ടോ അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞു.

രോഗത്തിന് പോലും ശിവാനിയെ പേടിയാണെന്ന് അന്ന് ഫ്രണ്ട്‌സ് കളിയാക്കി. പക്ഷേ, വലിയ വില്ലന്റെ വരവിന് മുമ്പുള്ള നിശബ്ദത മാത്രമായിരുന്നു അത്. ഞാന്‍ കൂടി പങ്കാളിയായ വര്‍ക്ക് ഫ്രം ഹോം എന്ന സിനിമയുടെ എഡിറ്റിങ് നടക്കുന്ന സമയത്താണ് ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്.

ചില അസ്വസ്ഥതകള്‍ തോന്നിയത് കൊണ്ട് ആശുപത്രിയിലെത്തി. ബയോപ്‌സി എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഞാന്‍ തകര്‍ന്നു പോയി. ടെസ്റ്റ് റിപ്പോര്‍ട്ട് വന്നു. കാന്‍സര്‍ മൂന്നാം ഘട്ടത്തിലായിരുന്നു അപ്പോള്‍. പിന്നെ, ചികിത്സയുടെ നാളുകള്‍. എട്ട് കീമോയും 21 റേഡിയേഷനും. അന്നാണ് പ്രശാന്തിന്റെ യഥാര്‍ഥ സ്‌നേഹം ഞാന്‍ തിരിച്ചറിഞ്ഞത്.

രാവും പകലും എന്നോടൊപ്പമുണ്ടായിരുന്നു പ്രശാന്ത് എന്നാണ് ശിവാനി പറയുന്നത്. ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരനാണ് ശിവാനിയുടെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2011ല്‍ ആണ് ഇരുവരും വിവാഹിതരായത്. ഡിഎന്‍എ എന്ന മലയാള ചിത്രത്തിലാണ് ശിവാനി ഒടുവില്‍ വേഷമിട്ടത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്