ബ്ലൗസും മുണ്ടും മാത്രം ധരിച്ച് വരാന്‍ പറഞ്ഞവരുണ്ട്, ഒരാള്‍ ധരിച്ചിരുന്ന തോര്‍ത്ത് വലിച്ചെടുത്തോണ്ട് പോയി; ദുരനുഭവം പറഞ്ഞ് സിനി പ്രസാദ്

നാടകത്തില്‍ നിന്നും സിനിമയിലേക്കും സീരിയലിലേക്കും എത്തിയ താരമാണ് സിനി പ്രസാദ്. ഭ്രമരം, കറുത്തപക്ഷികള്‍ തുടങ്ങി സൂപ്പര്‍ താരങ്ങളുടെ ചിത്രത്തിലടക്കം സിനി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മലയാള സിനിമയില്‍ താന്‍ കോസ്റ്റിയൂമില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് സിനിമ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. തനിക്ക് സംഭവിച്ച ദുരനുഭവത്തെ കുറിച്ചും നടി പറയുന്നുണ്ട്.

കലാഭവന്‍ മണിച്ചേട്ടനൊപ്പം നന്മ എന്നൊരു സിനിമയില്‍ അഭിനയിച്ചിരുന്നു. അതിലും എന്റെ വേഷം കൈലിയും ബ്ലൗസും തോര്‍ത്തുമാണ്. അത് ഭയങ്കര ഹിറ്റായിരുന്നു. എനിക്ക് മുണ്ടും ബ്ലൗസും ചേരുമെന്ന് കരുതിയിട്ടാണോ എന്താണെന്ന് അറിയില്ല രണ്ട്-മൂന്ന് സിനിമകളില്‍ ആ ഒരു കോസ്റ്റ്യൂം തന്നിട്ടുണ്ട്. മുണ്ടും ബ്ലൗസും തന്നതിന് ശേഷം തോര്‍ത്ത് ഇടാതെ ക്യാമറയുടെ മുന്നിലേക്ക് വരാന്‍ പറഞ്ഞ അനുഭവം ഉണ്ടായിട്ടുണ്ട്.

എനിക്ക് താല്‍പര്യമില്ലെങ്കിലും അങ്ങനെ വരാനാണ് ആവശ്യപ്പെട്ടത്. പിന്നെ നന്മ സിനിമയില്‍ തോര്‍ത്തിട്ടിട്ട് തന്നെ അഭിനയിച്ചിരുന്നു. എന്നാല്‍ അതിലൊരു സീനില്‍ ദുരനുഭവം ഉണ്ടായി. ഒരു പുഴയുടെ സൈഡില്‍ നിന്നാണ് ചിത്രീകരണം നടക്കുന്നത്. ഇന്ദ്രന്‍സ് ഏട്ടന്റെ കഥാപാത്രം എന്നെ തിരക്കി വീട്ടിലേക്ക് വരികയാണ്. ഈ സമയത്ത് ഞാന്‍ പുഴയുടെ സൈഡില്‍ ഇരുന്ന് അലക്കുകയാണ്.

ക്യാമറയൊക്കെ അക്കരെയും ഇക്കരെയുമായി സെറ്റ് ചെയ്തിട്ടുണ്ട്. ആക്ഷന്‍ എന്നു പറഞ്ഞതും എന്റെ ശരീരത്ത് ഉണ്ടായിരുന്ന തോര്‍ത്ത് ആരോ ഒരാള്‍ വലിച്ചെടുത്തോണ്ട് പോയി. അസിസ്റ്റന്റ് ഡയറക്ടര്‍ അങ്ങനെ ആരോ ആയിരുന്നു. ആ സമയത്ത് എനിക്ക് ഒന്നും പറയാന്‍ പറ്റിയില്ല. ഞാന്‍ ചെയ്തു കൊണ്ടിരുന്ന ജോലി അങ്ങനെ ചെയ്യുന്നത് പോലെ ഇരുന്നിട്ട് അഭിനയിച്ചു. ആ ഷോട്ടില്‍ ദൂരെ ആയിരുന്നു ക്യാമറ ഉണ്ടായിരുന്നത്.

അതുകൊണ്ട് കുഴപ്പമില്ലെന്ന് ഞാനും കരുതി. തോര്‍ത്ത് വലിച്ചെടുത്തോണ്ട് പോയ സമയത്ത് ഞാന്‍ പ്രതികരിച്ചിരുന്നില്ല. ഒരു ആര്‍ട്ടിസ്റ്റ് ആവുമ്പോള്‍ ഇത് ചെയ്യാന്‍ ബാധ്യസ്ഥയാണല്ലോ. ആ സീന്‍ വന്നപ്പോള്‍ വൃത്തികേട് ഒന്നുമില്ലായിരുന്നു. വളരെ ക്ലോസ് ആയിട്ടാണ് ആ ഷോട്ട് എടുത്തു വച്ചേക്കുന്നത്. അതുകൊണ്ട് എനിക്ക് ദേഷ്യം ഒന്നും തോന്നിയില്ല എന്നാണ് മൂവി വേള്‍ഡ്് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമ പറയുന്നത്.

Latest Stories

സിപിഎമ്മിന്റെ പത്ര പരസ്യത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജം; നിയമ നടപടി സ്വീകരിക്കുമെന്ന് സന്ദീപ് വാര്യര്‍

വാക്ക് തർക്കത്തിനിടയിൽ പിടിച്ച് തള്ളി, കട്ടിലിൽ തല ഇടിച്ച് മരണം; വിജയലക്ഷ്മി കൊലക്കേസിൽ പ്രതി ജയചന്ദ്രന്റെ മൊഴി പുറത്ത്

'അതൊന്നും പ്രതീക്ഷിച്ച് എന്റെ ചാനലിലേക്ക് വരണ്ട'; പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി എലിസബത്ത്

അത് താൻ അങ്ങോട്ട് ഉറപ്പിച്ചോ, സത്യം അറിഞ്ഞിട്ട് സംസാരിക്കണം; സുനിൽ ഗവാസ്‌കറിനെതിരെ ഋഷഭ് പന്ത്

'ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, മൂന്ന് വാർഡുകൾ മാത്രമാണ് നശിച്ചത്'; വയനാട് ദുരന്തത്തെ നിസാരവൽക്കരിച്ച് വി മുരളീധരൻ, പ്രതിഷേധം

പഴയത് കുത്തിപ്പൊക്കി സിപിഎമ്മിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; സന്ദീപ് വാര്യര്‍ക്കെതിരെ മുസ്ലീം പത്രങ്ങളില്‍ അഡ്വറ്റോറിയല്‍ ശൈലിയില്‍ പരസ്യം; അപകടകരമായ രാഷ്ട്രീയമെന്ന് ഷാഫി

ഇപി ജയരാജന്റെ ആത്മകഥാ വിവാദം; വിശദമായ അന്വേഷണത്തിന് പൊലീസ്, രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തും

വിയറ്റ്‌നാം കോളനിക്കിടെ അമ്മയും കനകയും മന്ത്രവാദിയെ വിളിച്ചുവരുത്തി, കാരണം അയാളുടെ ശല്യം!

IPL 2025: ധവാന്റെ പേരും പറഞ്ഞ് ഗാംഗുലിയും പോണ്ടിങ്ങും ഉടക്കി, അവസാനം അയാൾ ആണ് ശരിയെന്ന് തെളിഞ്ഞു; വമ്പൻ വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നഷ്ടത്തില്‍; അറ്റ പലിശ വരുമാനം 540 കോടി രൂപയായി കുറഞ്ഞു; ആസ്തി മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ അധികൃതര്‍