വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ്, ഉണ്ണിയേട്ടന്‍ അത്തരം പ്രോജക്ടുകളുമായാണ് എപ്പോഴും എത്താറുള്ളത്; 'ക്രിസ്റ്റഫര്‍' സിനിമയെ കുറിച്ച് സ്‌നേഹ

മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് നടി സ്‌നേഹ. മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫര്‍’ ചിത്രത്തിലൂടെയാണ് സ്‌നേഹ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. സിനിമയോട് യെസ് പറയാനുണ്ടായ കാരണത്തെ കുറിച്ചാണ് സ്‌നേഹ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

പ്രചോദിപ്പിക്കുന്ന പ്രോജക്ടുകള്‍ മാത്രമേ താന്‍ ചെയ്യാറുള്ളു. ഉണ്ണിയേട്ടന്‍ എപ്പോഴും അത്തരം പ്രോജക്ടുകളുമായാണ് എത്താറുള്ളത്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ തനിക്ക് യെസ് പറയാന്‍ തോന്നി. ഒരു മികച്ച ചിത്രത്തോടൊപ്പം മലയാളത്തിലേക്ക് തിരിച്ചു വരണം എന്നുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ഈ ചിത്രം ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ക്രിസ്റ്റഫര്‍ സിനിമയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ തനിക്ക് കൂടുതല്‍ പറയാനാകില്ല. കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങള്‍ താന്‍ ചെയ്യുന്നുണ്ട്. അത് അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് സ്‌നേഹ ഇ ടൈംസിനോട് പറയുന്നത്.

‘തുറുപ്പുഗുലാന്‍’, ‘പ്രമാണി’ എന്നീ ചിത്രങ്ങളടക്കം അഞ്ചു സിനിമയില്‍ മമ്മൂട്ടിക്കൊപ്പം സ്‌നേഹ വേഷമിട്ടിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണനോടൊപ്പമുള്ളസ്‌നേഹയുടെ രണ്ടാമത്തെ ചിത്രവും കൂടിയാണ് ക്രിസ്റ്റഫര്‍. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ശ്രദ്ധ നേടിയിരുന്നു. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്നാണ് ഈ ത്രില്ലര്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം