ഒറ്റയ്ക്ക് സെറ്റില്‍ ചെല്ലുമ്പോള്‍ പലരുടെയും ധാരണ മറ്റെന്തോ ആണ്: നടി ശ്രീധന്യ

കൂടെവിടെ എന്ന സീരിയലിലെ അതിദി ടീച്ചര്‍ ആയി അഭിനയിക്കുന്ന താരമാണ് ശ്രീധന്യ. ടോക് ഷോ അവതാരകയായും സിനിമയിലും എത്തിയിരുന്നെങ്കിലും അതിദി ടീച്ചര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീധന്യ ശ്രദ്ധ നേടുന്നത്. അഭിനയിക്കാനായി ഒറ്റയ്ക്ക് ചെന്നപ്പോള്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചാണ് ശ്രീധന്യ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

പലരും പറയാറുണ്ട്, മറ്റേതു ജോലിയും ചെയ്യുന്ന പോലെ തന്നെയല്ലേ സിനിമാ അഭിനയവും എന്ന്. തനിക്ക് അങ്ങനെ തോന്നിയിട്ടില്ല. കാരണം തന്റെ കരിയറില്‍ നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. അഭിനയജീവിതം അതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ആദ്യ സിനിമയൊഴികെ ബാക്കിയെല്ലാ സെറ്റിലും ഒറ്റയ്ക്ക് തന്നെയാണ് പോയിട്ടുള്ളത്.

ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ പലരുടേയും ധാരണ മറ്റെന്തോ ആണ്. ഒരു സെറ്റില്‍ ഒരാള്‍ തന്നോട് പറയുകയും ചെയ്തു. നിങ്ങള്‍ ഒറ്റയ്ക്ക് വരുന്നതു കൊണ്ടാണ് തെറ്റിധരിക്കുന്നതെന്ന്. തനിക്ക് അതിശയം തോന്നി. ഏതു ജോലിക്കാണ് നമ്മള്‍ വീട്ടിലുള്ളവരെയും കൂട്ടി പോകുന്നത്? താനന്ന് അയാളോട് പറഞ്ഞു.

‘എനിക്ക് സ്വന്തമായി വന്ന് എന്റെ ജോലി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഈ പണി നിര്‍ത്തുന്നതല്ലേ നല്ലത്’ എന്ന്. ഇന്ന് കുറച്ചു കൂടെ മാറിയിട്ടുണ്ടാകാം. താന്‍ പറഞ്ഞത് 2012ലെ കാര്യമാണ്. കാര്യമെന്തായാലും സ്ത്രീകളോട് വേറിട്ട മനോഭാവം കാണിക്കുന്നത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ തെറ്റ് കൃത്യമായി തിരുത്തി കൊടുക്കേണ്ടിയും വന്നിട്ടുണ്ട് പലപ്പോഴും എന്നാണ് ശ്രീധന്യ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം