'എന്റെ സ്വപ്‌നങ്ങളില്‍ കുതിരപ്പുറത്ത് വന്ന രാജകുമാരനാണ് നിങ്ങള്‍..'; പൊതുവേദിയില്‍ ദുല്‍ഖറിനോട് ശ്രീലീല, മറുപടി വൈറല്‍

ദുല്‍ഖര്‍ സല്‍മാനെ പുകഴ്ത്തി തെലുങ്ക് യുവനടി ശ്രീലീല പറഞ്ഞ വാക്കുകള്‍ വൈറല്‍. ‘മാഡ്’ എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രീ റിലീസ് ഈവന്റില്‍ ആയിരുന്നു നടിയുടെ പ്രശംസ. അമ്മൂമ്മ പറയുന്ന കഥകളിലെ കുതിരപ്പുറത്ത് വരുന്നൊരു രാജകുമാരന്‍ ഉണ്ടായിരുന്നു, ആ രാജകുമാരനാണ് ദുല്‍ഖര്‍ എന്നാണ് ശ്രീലീല പറയുന്നത്.

”ദുല്‍ഖര്‍ സല്‍മാന്‍ സാര്‍, നിങ്ങള്‍ പരിപാടിക്ക് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്നെക്കാള്‍ സന്തോഷിച്ചത് എന്റെ അമ്മയാണ്. ഒരു വലിയ ആരാധിക നിങ്ങളെ അന്വേഷിച്ചെന്ന് പറയാന്‍ പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതല്‍ ഞാന്‍ ഒരു സ്വപ്നം കാണുമായിരുന്നു.”

”അമ്മൂമ്മ പറയുന്ന കഥകളില്‍ ഒരു രാജകുമാരന്‍ കുതിരപ്പുറത്ത് വരുന്നത് ഞാന്‍ സങ്കല്‍പിക്കും. ഹിരീയേ എന്ന ഗാനം കാണുമ്പോഴെല്ലാം എന്റെ ആ സ്വപ്നത്തിലെ രാജകുമാരന്‍ നിങ്ങളാണെന്ന് തോന്നാറുണ്ട്” എന്നാണ് ശ്രീലീല പറഞ്ഞത്.

ശ്രീലീലയുടെ വാക്കുകള്‍ വേദിയില്‍ ഉള്ളവരെയെല്ലാം ഞെട്ടിച്ചു. എല്ലാവരും ആശ്ചര്യപ്പെട്ടു. അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ പുഞ്ചിരിച്ചു കൊണ്ട് ശ്രീലീലയ്ക്ക് നന്ദി പറഞ്ഞു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

‘ഓകെ കണ്മണി’, ‘മഹാനടി’, ‘സീതരാമം’ തുടങ്ങിയ സിനിമകളിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരനാണ് ദുല്‍ഖര്‍. അതുകൊണ്ട് തന്നെ ശ്രീലീലയുടെ പരാമര്‍ശം തെലുങ്ക് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, ‘കിംഗ് ഓഫ് കൊത്ത’യാണ് ദുല്‍ഖറിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Latest Stories

ശബരിമല സന്നിധാനത്ത് നാലര ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് രഹസ്യാന്വേഷണ വിഭാഗം

കണ്ണൂരില്‍ ദളിത് യുവതിയ്‌ക്കെതിരെ പീഡനശ്രമം; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍

അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നത് ബാഹ്യ ഇടപെടലിനെ തുടര്‍ന്ന്; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്

കാലടിയില്‍ പച്ചക്കറിക്കട മാനേജരെ കുത്തിവീഴ്ത്തി 20 ലക്ഷം രൂപ കവര്‍ന്നു; ആക്രമണത്തിന് പിന്നില്‍ ബൈക്കിലെകത്തിയ രണ്ടംഗ സംഘം

ഒസാമു സുസുകി അന്തരിച്ചു; വിടവാങ്ങിയത് മാരുതി 800 ന്റെ ഉപജ്ഞാതാവ്

ഇനി നിങ്ങളുടെ വിമാനയാത്രയെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കും; 15,99 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ആകാശ എയര്‍

BGT 2024: വിരാട് കോഹ്ലി കലിപ്പിലാണല്ലോ, ഇറങ്ങി വന്നു കണികളോട് താരം ചെയ്തത് ഞെട്ടിക്കുന്ന പ്രവർത്തി; സംഭവം വിവാദത്തിൽ

ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചത് എല്‍ഡിഎഫിന്; കെ മുരളീധരനെ തള്ളി വിഡി സതീശന്‍ രംഗത്ത്

'ബാറ്റിംഗ് ഓര്‍ഡറില്‍ താഴെപ്പോകാന്‍ നിങ്ങള്‍ എന്തു തെറ്റു ചെയ്തു?'; മത്സരത്തിനിടെ രാഹുലിനോട് ലിയോണ്‍- വീഡിയോ

BGT 2024: രോഹിത് ബാറ്റിംഗിന് വരുമ്പോൾ ഞങ്ങൾക്ക് ആശ്വാസമാണ്; അവനെ പുറത്താകേണ്ട ആവശ്യമില്ല, തന്നെ പുറത്തായിക്കോളും"; താരത്തിന് നേരെ ട്രോള് മഴ