'ദുല്‍ഖറിന്റെ മത്സരം പിതാവ് മമ്മൂട്ടിയോട് തന്നെയാണ്, ബോളിവുഡിലും ഇതേ അവസ്ഥയുണ്ട്'; തുറന്നു പറഞ്ഞ് സുഹാസിനി

നടന്‍ ദുല്‍ഖറിന്റെ മത്സരം പിതാവ് മമ്മൂട്ടിയോട് തന്നെയാണെന്ന് നടി സുഹാസിനി. ദുല്‍ഖറിന്റെ സിനിമയൊക്കെ കണ്ട് അത്ഭുതപ്പെട്ട് പോയിട്ടുണ്ട് എന്നാണ് സുഹാസിനി പറയുന്നത്. ബോളിവുഡിലും അതേ അവസ്ഥയുണ്ടെന്നും സുഹാസിനി കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ദുല്‍ഖറിന്റെ സിനിമകള്‍ പോവുന്നത് വേറൊരു തലത്തിലാണ് പോവുന്നത്. അച്ഛനോട് തന്നെയാണ് ദുല്‍ഖര്‍ എന്ന മകന്റെ മത്സരം. ബോളിവുഡിലും അതേ അവസ്ഥയുണ്ട്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഒരേ പോലെയാണ് ഇന്‍ഡസ്ട്രിയില്‍ ശോഭിക്കുന്നത്. എന്നാല്‍ അഭിഷേക് വന്നപ്പോള്‍ ബിഗ് ബി ക്യാരക്ടര്‍ റോളുകളില്‍ മുന്‍നിര പ്രകടനം കാഴ്ച വച്ച് തുടങ്ങി.

ദുല്‍ഖറിന്റെ തമിഴ് സിനിമയൊക്കെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ട് പോയിരുന്നു. എത്രയോ മികച്ച രീതിയിലായിരുന്നു കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാന്‍ ദുല്‍ഖറിന് കഴിയുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ കഴിവ് ഉയര്‍ന്ന റേഞ്ചിലാണ് എന്നാണ് സുഹാസിനി പറയുന്നത്. അതേസമയം, മലയാള സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചും നടി പറയുന്നുണ്ട്.

മലയാള സിനിമ എന്നും തനിക്ക് ഹൃദയത്തോട് ഏറെ അടുത്ത് നില്‍ക്കുന്നതാണ്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ പ്രതിഭാധനരായ എത്രയോ യുവതാരങ്ങളാണ് മലയാളത്തിലുള്ളത്. കേരളവും മലയാളികളും തനിക്കേറ്റവും പ്രിയപ്പെട്ടവരാണ്. തന്റെ ഹൃദയത്തോട് അടുത്ത് നില്‍ക്കുന്ന ഇടമാണ്.

പക്ഷേ ഇവിടെ ഉള്ളവര്‍ ചിന്തിക്കുന്നത് സുഹാസിനി മദ്രാസില്‍ അല്ലേ, ഇവിടെ വന്ന് അഭിനയിക്കുമോ എന്നാണ്. പക്ഷേ മലയാള സിനിമയ്ക്ക് വേണ്ടി യുവസംവിധായകര്‍ ഉള്‍പ്പെടെ ആര് വിളിച്ചാലും അടുത്ത ഫ്ളൈറ്റിന് താനിവിടെ എത്തും. അതല്ലെങ്കില്‍ കാറ് പിടിച്ചാണെങ്കിലും താന്‍ എത്തുമെന്നും സുഹാസിനി പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം