'ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?' എന്ന് ചോദിച്ചാണ് വിളിക്കുക.. രോഗത്തിന്റെ കാര്യം പറഞ്ഞിരുന്നില്ല: സുരഭി ലക്ഷ്മി

രണ്ടു പതിറ്റാണ്ടോളമായി കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് മുന്നില്‍ നിറഞ്ഞു നിന്ന സുബി സുരേഷ് വിട പറഞ്ഞിരിക്കുകയാണ്. കരള്‍ രോഗത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആയിരുന്നു താരത്തിന്റെ അന്ത്യം.

സുബിയുടെ മരണത്തില്‍ അനുശോചിച്ച് എത്തിയിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. വേണ്ടപ്പെട്ടവര്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയാണ് സുബി സുരേഷിന്റെ വേര്‍പാട് തന്നിലുണ്ടാക്കുന്നതെന്ന് സുരഭി ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സുരഭി ലക്ഷ്മിയുടെ കുറിപ്പ്:

ചേച്ചി വിളിക്കുമ്പോ നമ്മള്‍ ഏത് മൂഡിലാണെങ്കിലും ഫോണ്‍ വയ്ക്കുമ്പോള്‍ നമ്മള്‍ ചിരിച്ച് മറിയും… ‘ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?’ എന്ന് ചോദിച്ചാണ് വിളിക്കുക. പിന്നെ ഇല്ലത്തെ സംസാരമൊക്കെ കഴിഞ്ഞാണ് പറഞ്ഞു പിരിയുക. കഴിഞ്ഞ മാസം വിളിക്കുമ്പോഴും രോഗത്തിന്റെ കാര്യം പറയുകയോ ഒന്നും ചെയ്തില്ല.

എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ‘നമ്മള്‍ കോമഡി ചെയ്യുന്നവര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, നിനക്ക് കിട്ടിയ അവാര്‍ഡ് നമ്മള്‍ക്ക് എല്ലാവര്‍ക്കും കിട്ടിയത് പോലെയാണ്’ എന്ന് പറഞ്ഞു വിളിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.. പ്രിയപ്പെട്ട എന്റെ ചേച്ചിക്ക് ആദരാഞ്ജലികള്‍.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം