'അവൾ എന്താണ് കഴിച്ചത്?' സ്വര ഭാസ്‌കറെ ബോഡി ഷെയിം ചെയ്ത് ഫുഡ് ബ്ലോഗർ; മറുപടി നൽകി താരം!

തന്നെ ബോഡി ഷെയിം ചെയ്ത ഫുഡ് ബ്ലോഗർക്ക് കിടിലൻ മറുപടി നൽകി നടി സ്വര ഭാസ്കർ. ഈയടുത്താണ് താരത്തിന് കുഞ്ഞ് പിറന്നത്. തന്റെ വിശേഷങ്ങളും മറ്റും സ്വര സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം നളിനി ഉനഗർ എന്ന ഫുഡ് വ്ളോഗർ പങ്കുവച്ച പോസ്റ്റിലാണ് സ്വര മറുപടി നൽകിയത്.

കുഞ്ഞ് പിറന്നതിന് ശേഷം സ്വരയുടെ ശരീരഭാരം കൂടിയെന്ന രീതിയിൽ കളിയാക്കികൊണ്ടാണ് ഫുഡ് ബ്ലോഗർ ചിത്രം പോസ്റ്റ് ചെയ്‌തത്‌. താരത്തിന്റെ മുൻപുള്ള ഫോട്ടോയും കുഞ്ഞ് പിറന്നതിന് ശേഷമുള്ള ചിത്രവും ചേർത്ത് വച്ച് ‘ അവൾ എന്താണ് കഴിച്ചത്?’ എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്.

പോസ്റ്റ് ഇട്ട് കുറച്ച സമയത്തിന് ശേഷം സ്വര മറുപടിയുമായി രംഗത്ത് വരികയും ചെയ്തു.’ അവൾക്കൊരു കുഞ്ഞുണ്ടായി, കുറച്ചുകൂടി മെച്ചപ്പെടൂ നളിനി!’ എന്നാണ് സ്വര മറുപടി നൽകിയത്.

താരത്തിനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകൾ രേഖപെടുത്തിയിരിക്കുന്നത്. സ്വരവും നളിനിയും തമ്മിൽ ഇതിനു മുൻപും എക്‌സിൽ വാക്ക് തർക്കമുണ്ടായിരുന്നു. വെജിറ്റേറിയൻ ആയതിൽ അഭിമാനമുണ്ടെന്ന്
എന്ന് പറഞ്ഞുകൊണ്ടുള്ള നളിനിയുടെ പോസ്റ്റിനെതിരെയാണ് താരം അന്ന് രംഗത്തെത്തിയത്.

ഈദ് ദിനത്തിൽ തന്നെ ഇത്തരം ഒരു പോസ്റ്റിട്ടത് മുസ്ലീങ്ങളെ ലക്ഷ്യം വച്ചു കൊണ്ടാണ് എന്നായിരുന്നു സ്വര പ്രതികരിച്ചത്. പിന്നാലെയാണ് സ്വരയെ ബോഡി ഷെയിം ചെയ്തുകൊണ്ട് നളിനി ഇപ്പോൾ എത്തിയിരിക്കുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം