നാദിര്‍ഷ എന്നെയൊക്കെ വായിനോക്കിയിട്ടുണ്ട്, പിന്നെ ഗ്ലാമറുള്ളതിനെ കാണുമ്പോഴാണ് അതിന് പിന്നാലെ പോവുന്നത്: തെസ്‌നി ഖാന്‍

നാദിര്‍ഷ പണ്ട് തന്നെയൊക്കെ വായിനോക്കിയിട്ടുണ്ടെന്ന് നടി തെസ്‌നി ഖാന്‍. നടി സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പെറ്റ് എന്ന ഷോയിലാണ് തെസ്‌നി സംസാരിച്ചത്. അന്ന് മിമിക്രി കളിക്കുമ്പോള്‍ താന്‍ മാത്രമേ നാദിര്‍ഷയ്ക്കും ദിലീപിനും ഒപ്പം ഉണ്ടായിരുന്നുള്ളൂ എന്നാണ് തെസ്‌നി പറയുന്നത്.

നാദിര്‍ഷ ഉഴപ്പനാണോ, വായിനോക്കിയാണോ എന്നൊക്കെയുള്ള ചോദ്യത്തോടാണ് തെസ്‌നി പ്രതികരിച്ചത്. തന്നെ പോലും വായുനോക്കിയിട്ടുണ്ടെന്ന് നടി പറയുന്നു. തങ്ങള്‍ പണ്ട് മിമിക്രി കളിച്ചപ്പോള്‍ ദിലീപ്, നാദിര്‍ഷ തുടങ്ങിയ താരങ്ങളുടെ കൂടെ താന്‍ മാത്രമേ പെണ്ണ് ആയിട്ടുള്ളു.

എത്ര ഭംഗി ഇല്ലെങ്കിലും നോക്കി പോവും. പിന്നെ ഗ്ലാമറുള്ളതിനെ കാണുമ്പോഴാണല്ലോ അതിന് പിന്നാലെ പോവുകയുള്ളു എന്നാണ് തമാശരൂപേണ തെസ്നി പറയുന്നത്. കോമഡിയിലൂടെ സിനിമയിലെത്തി നടനായും സംവിധായകനുമായി മാറിയ താരമാണ് നാദിര്‍ഷ.

ജയസൂര്യയെ നായകനക്കി ഒരുക്കിയ ഈശോ എന്ന സിനിമയാണ് നാദിര്‍ഷയുടെടതായി റിലീസിന് ഒരുങ്ങുന്നത്. സിനിമയുടെ ടൈറ്റില്‍ വിവാദമായിരുന്നു. ഈശോ എന്ന ടൈറ്റിനൊപ്പം ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ ആണ് വിവാദമാത്.

ഇതിനെതിരെ പി.സി ജോര്‍ജ്, ക്രിസ്ത്യന്‍ സംഘടനകളും രംഗത്തെത്തിയിരുന്നു. ചിത്രം ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തുകയാണെന്നും ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നുമായിരുന്നു പി.സി പ്രഖ്യാപിച്ചിരുന്നത്.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി