'അയാൾ എന്റെ കയ്യിൽ പിടിക്കുകയും അയാളുടെ പാന്റ്സിന്റെ സിബ്ബ് അഴിക്കുകയും ചെയ്തു..'; ഡൽഹിയിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് തിലോത്തമ ഷോമെ

മുൻപൊരിക്കൽ ഡൽഹിയിൽ വെച്ച് തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം വെളിപ്പെടുത്തി ബോളിവുഡ് താരം തിലോത്തമ ഷോമെ. ഡൽഹിയിൽ ബസ് കാത്ത് നിൽക്കുമ്പോൾ ഒരു കൂട്ടം ആളുകൾ വന്ന് തന്നെ ശല്യപ്പെടുത്താൻ വന്നുവെന്നും, അവരിൽ നിന്നും രക്ഷനേടാനായി, ഒരു ഡോക്ടറുടെ  കാറിന് ലിഫ്റ്റ് ചോദിച്ചുവെന്നും എന്നാൽ അയാളിൽ നിന്നും തനിക്ക് മോശം അനുഭവമാണ് നേരിട്ടെതെന്നും തിലോത്തമ ഷോമെ വെളിപ്പെടുത്തി.

(trigger warning- sexual assault)

“ഡൽഹിയിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് എല്ലാത്തിന്റെയും തുടക്കം. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ പൊടുന്നനെയാണ് ഒരു കാർ അടുത്തുവന്നു നിന്നത്. വാഹനത്തിൽനിന്നിറങ്ങിയ ഒരുസംഘമാളുകൾ ചുറ്റുംകൂടിനിന്ന് എന്നെ ശല്യപ്പെടുത്താൻതുടങ്ങി. എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയിൽ അല്പംകൂടി മുന്നോട്ടേക്ക് മാറിനിന്നു. കാരണം ഓടിയാൽ അവർ പിന്നാലെ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് ഏതെങ്കിലും വാഹനത്തിന് കൈകാട്ടാമെന്ന ധാരണയിൽ ആ റോഡിൽ തന്നെ നിന്നു.

ഒരുപാട് കാറുകളും വാഹനങ്ങളും അതുവഴി പോയെങ്കിലും ഒന്നും നിർത്തിയില്ല. അപ്പോഴാണ് മെഡിക്കൽ ചിഹ്നം പതിച്ച ഒരു കാർ വരുന്നതും അരികിൽ നിർത്തുന്നതും. പ്രാണരക്ഷാർത്ഥം അതിന്റെ മുൻസീറ്റിലാണ് ഒരു അപരിചിതനൊപ്പം കയറിയിരുന്നത്. കുറച്ചുദൂരമേ മുന്നോട്ടുപോയുള്ളൂ. അയാൾ എന്റെ കൈ പിടിക്കുകയും അയാളുടെ പാന്റ്സിന്റെ സിബ്ബ് അഴിക്കുകയും ചെയ്തു. അയാളെന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു. ആ സമയത്ത് ഞാനെന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. എന്തോ ഒന്ന് സംഭവിച്ചതുകൊണ്ട് അയാൾക്ക് കാർ നിർത്തേണ്ടിവന്നു. എന്നോട് പുറത്തിറങ്ങാൻ അയാൾ പറഞ്ഞു.

അയാളൊരു ഡോക്ടറായതുകൊണ്ട് സുരക്ഷിതത്വമുണ്ടാവുമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ അയാൾ മോശമായി പെരുമാറാൻ തുടങ്ങിയ ആ നിമിഷം ഞാനയാളെ അടിച്ചു. അതൊരു ഭീകരമായ അനുഭവമായിരുന്നു. ഞാൻ ശരിക്കും വിറച്ചുപോയി. എന്നാൽ തിരിച്ചടിക്കാനുള്ള എൻ്റെ അവബോധം അപകടകരമായ അവസ്ഥയിൽ നിന്ന് കരകയറാൻ ഒരുപാട് സഹായിച്ചു.” എന്നാണ് തിലോത്തമ ഷോമെ പറഞ്ഞത്.

മൺസൂൺ വെഡ്ഡിംഗ്, എ ഡെത്ത് ഇൻ ദി ഖുഞ്ച്, അൻഗ്രേസി മീഡിയം, ഈസ് ലവ് ഇനഫ് സർ തുടങ്ങീ മികച്ച സിനിമകളിലൂടെയും നിരവധി വെബ് സീരീസുകളിലൂടെയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച്, ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടിമാരുടെ പട്ടികയിൽ ഇടം പിടിച്ച താരമാണ് തിലോത്തമ ഷോമെ. ഈ വെളിപ്പെടുത്തലിന് ശേഷം നിരവധി ആളുകളാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

Latest Stories

പാകിസ്ഥാന്‍ നിബന്ധനകള്‍ മറന്നോ? അജിത് ഡോവല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു; സംയമനം പാലിച്ച് പ്രതിരോധ മന്ത്രാലയം

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ