പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് ഡപ്പാന്‍കൂത്ത്.. 40-ാം വയസില്‍ അമ്മയാകാന്‍ കാരണമുണ്ട്: ഉര്‍വശി

ഗര്‍ഭിണി ആയിരുന്ന സമയത്തും സിനിമയില്‍ സജീവമായി അഭിനയിച്ച താരമാണ് ഉര്‍വശി. മകളെ പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് തമിഴ് സിനിമയില്‍ ഒരു ഡപ്പാന്‍കൂത്ത് ഡാന്‍സ് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍. ഇതിനിടെ 40-ാം വയസില്‍ മകനെ പ്രസവിക്കാനുണ്ടായ കാര്യത്തെ കുറിച്ചും മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ സംസാരിച്ചിരിക്കുകയാണ് ഉര്‍വശി.

ഞാന്‍ മോളെ പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് വരെ ഡപ്പാന്‍കൂത്ത് ഡാന്‍സ് വരെ ചെയ്തു. സത്യമാണ് പറയുന്നത്, തമിഴ് സിനിമയില്‍ ചെയ്തു. എന്റെ കൂടെ അഭിനയിച്ച പ്രഭു, റോജ തുടങ്ങിയവരൊക്കെ ‘അയ്യോ മാഡം, അതൊക്കെ ചെയ്യണോ’ എന്ന് ചോദിച്ചു. ഇരുന്ന് എഴുന്നേല്‍ക്കുന്ന തരത്തിലുള്ള ഡപ്പാന്‍കൂത്ത് ആയിരുന്നു.

ഏറ്റെടുത്ത പടം തീര്‍ക്കാനായി ഡബ്ബിങ് തീര്‍ത്ത് പിറ്റേ ദിവസം പോയി പ്രസവിച്ചു. ഉത്തമപുത്രന്‍ എന്ന പടത്തിന്റെ ഡബ്ബിങ് ആണ് തീര്‍ത്തത്. പത്താം ദിവസം ആയപ്പോള്‍ കുഞ്ഞിനെയും കൊണ്ട് തീര്‍ക്കാനുള്ള പടത്തിന്റെ വര്‍ക്കിന് പോയി എന്നാണ് ഉര്‍വശി പറയുന്നത്. രണ്ടാമത്തെ കുഞ്ഞിനായി ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ല എന്നാണ് ഉര്‍വശി പറയുന്നത്.

കല ചേച്ചിക്ക് ഒരു മകന്‍, മിനി ചേച്ചിക്ക് ഒരു മകള്‍, എനിക്കൊരു മകള്‍, എന്റെ ആങ്ങളയ്ക്ക് ഒരു മകന്‍. അമ്മ അഞ്ച് പ്രസവിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ ആറ്. എനിക്ക് മുമ്പെ ജനിച്ച കുട്ടി മരിച്ചു പോയി. അമ്മ എപ്പോഴും പറയും, മക്കളെ നിങ്ങളില്ലാത്ത കാലത്ത് കൂടപ്പിറപ്പു കൂടി വേണം എന്ന്.

എല്ലാവരോടും പറയുന്നത് ഞാന്‍ എന്നും കേള്‍ക്കുന്നതാണ്. അതൊരു അടിസ്ഥാനപരമായ കാര്യം. എന്റെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും നാട്ടിന്‍പുറത്തുകാരാണ്. ഇന്നല്ലെങ്കില്‍ നാളെ, എന്റെ മകന്റെ ഒരു കൊച്ചിനെ കാണാന്‍ ഒത്തില്ലല്ലോ എന്ന് അവര്‍ക്ക് തോന്നരുതല്ലോ. ആ ചിന്ത എന്റെ ഉള്ളിലുണ്ടായിരുന്നു.

അതാണ് എന്റെയും ഇഷ്ടം. അവരെ കാണുമ്പോള്‍, മോളുണ്ടല്ലോ അതു മതി എന്ന ചിന്തയില്‍ കവിഞ്ഞ് ചില കാര്യങ്ങള്‍ തോന്നി. അവര്‍ എന്നെ നിര്‍ബന്ധിച്ചിട്ടില്ല. എന്റെ ഭര്‍ത്താവ് പോലും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. പക്ഷേ, എന്റെ മനസില്‍ തോന്നി അതു വേണമെന്ന് എന്നാണ് ഉര്‍വശി പറയുന്നത്.

Latest Stories

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം