'ആ വാര്‍ത്ത വ്യാജം, കുറച്ചുകാലം മാത്രമേ അയാള്‍ എനിക്കൊപ്പം ഉണ്ടായിരുന്നുള്ളൂ'; കുറിപ്പുമായി വരലക്ഷ്മി

തന്റെ മാനേജറായിരുന്ന ആദിലിംഗത്തിന്റെ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് നടി വരലക്ഷ്മി ശരത്കുമാര്‍. ആ വാര്‍ത്തയില്‍ ഒരു സത്യവുമില്ലെന്നും എന്‍ഐഎ സമന്‍സ് അയച്ചിട്ടില്ലെന്നും മാത്രമല്ല ഗവണ്‍മെന്റുമായി ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും തനിക്ക് സന്തോഷമേ ഒള്ളൂവെന്നും നടി എക്‌സില്‍ കുറിച്ചു.

‘ആദിലിംഗത്തിന്റെ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ എനിക്ക് നോട്ടിസ് അയച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകളിലും ഊഹാപോഹങ്ങളിലും യാതൊരു സത്യവുമില്ല. അങ്ങനെയൊരു സമന്‍സോ നോട്ടിസോ അയച്ചിട്ടില്ല. എന്നെ ചോദ്യം ചെയ്യാനും ആരും ആവശ്യപ്പെട്ടിട്ടില്ല.

May be an illustration of text

3 വര്‍ഷം മുമ്പ് ഒരു ഫ്രീലാന്‍സ് മാനേജരായിട്ടാണ് മിസ്റ്റര്‍ ആദിലിംഗം എന്നോടൊപ്പം ജോയിന്‍ ചെയ്യുനത്. കുറച്ചുകാലം മാത്രമേ അയാള്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളൂ. ഈ കാലയളവില്‍ ഞാന്‍ മറ്റ് പല ഫ്രീലാന്‍സ് മാനേജര്‍മാരുമായും ജോലി ചെയ്തിട്ടുമുണ്ട്.

Read more

അദ്ദേഹത്തിന്റെ കാലാവധിക്കുശേഷം, ഇന്നുവരെ ഞങ്ങള്‍ പരസ്പരം സംസാരിക്കുകയോ, മറ്റ് ആശയവിനിമയമോ നടത്തിയിട്ടില്ല. വാര്‍ത്ത കണ്ട് ഞാനും ഞെട്ടിപ്പോയി. മാത്രമല്ല ഗവണ്‍മെന്റുമായി ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും എനിക്ക് സന്തോഷമേ ഒള്ളൂ. താരങ്ങളെ ഒരു കാര്യവുമില്ലാതെ ഇതുപോലുള്ള വ്യാജവാര്‍ത്തകളിലേക്ക് വലിച്ചിഴക്കുന്നത് ദുഃഖകരമാണ്’ കുറിപ്പില്‍ വരലക്ഷ്മി പറഞ്ഞു.