'അന്നത്തെ നാട്ടുനടപ്പ് കാരണം ഒരുപാട് സ്വര്‍ണം ധരിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു, അത് താന്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയത്'; വിമര്‍ശനങ്ങളോട് വീണ

സ്ത്രീധനത്തിന് എതിരെ പങ്കുവെച്ച കുറിപ്പ് പിന്‍വലിച്ചത് ആരെയും പേടിച്ചിട്ടല്ലെന്ന് നടി വീണ നായര്‍. മറ്റ് വിഷയങ്ങളില്‍ പ്രതികരിച്ചപ്പോള്‍ ഇതിലും വലിയ ഭീഷണി ഉണ്ടായിട്ടും പോസ്റ്റുകള്‍ പിന്‍വലിച്ചിട്ടില്ല. എന്നാല്‍ തന്റെ മകനെ കുറിച്ച് കമന്റുകള്‍ വന്നതോടെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്ന് വീണ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെ അപലപിച്ച് സ്ത്രീധനത്തിന് എതിരെയുള്ള കുറിപ്പ് ആയിരുന്നു വീണ പങ്കുവെച്ചത്. വിവാഹത്തിന് സ്വര്‍ണം വാങ്ങരുതെന്നും പെണ്‍കുട്ടികളുടെ ഉന്നമനം ഉറപ്പാക്കണമെന്നും കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.

വീണയുടെ പോസ്റ്റിന് താഴെ ധാരാളം ആഭരണം അണിഞ്ഞ് നില്‍ക്കുന്ന വീണയുടെ ചിത്രം പങ്കുവെച്ച് അവഹേളിക്കുന്ന കമന്റുകള്‍ എത്തി. തുടര്‍ന്ന് താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറു മാസം മുമ്പ് അമ്മയും മരിച്ചു. സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വര്‍ണമാണ് തനിക്ക് ഉണ്ടായിരുന്നത് എന്ന് വീണ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വര്‍ണം ധരിക്കണമെന്ന് തനിക്ക് ഉണ്ടായിരുന്നു. അതിനായി സുഹൃത്തിന്റെ ജ്വല്ലറിയില്‍ നിന്നും ഒരു ദിവസത്തേയ്ക്കായി സ്വര്‍ണം എടുക്കുകയായിരുന്നു. ഇക്കാര്യം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും അറിയാം.

അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്. അതിലിപ്പോള്‍ പശ്ചാത്താപമുണ്ട്. 7 വര്‍ഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്. സ്വര്‍ണം ചോദിച്ച് വരുന്ന പുരുഷന്‍മാരെ പെണ്‍കുട്ടികള്‍ വേണ്ടെന്നു തന്നെ പറയണമെന്നാണു തന്റെ നിലപാടെന്നും വീണ വ്യക്തമാക്കി.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ