ആ സിനിമയുടെ സെറ്റിൽ പൃഥ്വിരാജ് ചെയ്തത് എന്നെ അത്ഭുതപ്പെടുത്തി: ആദിൽ ഇബ്രാഹിം

ടെലിവിഷൻ അവതാരകനായും അഭിനേതാവായും പ്രേക്ഷകർക്ക് പരിചിതനായ വ്യക്തിയാണ് ആദിൽ ഇബ്രാഹിം. പൃഥ്വിരാജ് നായകനായെത്തിയ ‘നയൻ’ എന്ന ചിത്രത്തിലും സംവിധാനം ചെയ്ത ‘ലൂസിഫറി’ലും ആദിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

ഇപ്പോഴിതാ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ സിനിമയുടെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ആദിൽ ഇബ്രാഹിം. സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് ലൂസിഫറിന്റെ സെറ്റ് കൈകാര്യം ചെയ്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ആദിൽ പറയുന്നത്.

“രാജു ചേട്ടന്റെ കൂടെ നയൻ എന്ന സിനിമയിൽ കുറച്ച് സീനുകൾ ഒരുമിച്ച് ചെയ്‌തപ്പോഴാണ് അദ്ദേഹം ലൂസിഫറിലേക്ക് വിളിച്ചത്. ഒരു ചെറിയ ക്യാരക്ടറിനാണ് പുള്ളി വിളിച്ചത്. എനിക്ക് ഒരുപാട് സന്തോഷം തോന്നി. അങ്ങനെയൊരു പടത്തിലേക്ക് വിളിച്ചത് തന്നെ ഭയങ്കര സന്തോഷമാണ്. അങ്ങനെയാണ് ലൂസിഫർ പോയി ചെയ്യുന്നത്.

അത് ഭയങ്കര ഗ്രാൻഡ് സെറ്റ് ആയിരുന്നു. നമ്മൾ എല്ലാവരെയും അവിടെ കാണും. ലാലേട്ടനെ മഞ്ജു ചേച്ചി, ടൊവിനോ പിന്നെ അതിൻ്റെ സംവിധായകൻ തന്നെ ഒരു സൂപ്പർ സ്റ്റാർ ആണല്ലോ. ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകൾ ഉള്ള സിനിമയായിരുന്നു ലൂസിഫർ. ഓരോ ദിവസവും അത്രയും ആളുകളെ ഹാൻഡിൽ ചെയ്‌തിരുന്ന സെറ്റ്‌ ആണ്

എനിക്കതിൽ ഏറ്റവും അത്ഭുതമായി തോന്നിയത് പൃഥ്വിരാജ് എന്ന സംവിധായകന്റെ ഒരു ഫോക്കസാണ്. അദ്ദേഹത്തിൻ്റെ ഫസ്റ്റ് ഫിലിം ആണ്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടാവും ചിലപ്പോൾ ചില സിനിമകളിൽ സംവിധാനത്തെ സപ്പോർട്ട് ചെയ്‌തിട്ടുണ്ടാവും

പക്ഷെ അത്രയും വലിയൊരു സെറ്റ് നിയന്ത്രിക്കുക എന്നത് ഒട്ടും എളുപ്പമുള്ള ഒരു കാര്യമല്ല. ഭയങ്കര ഈസിയായി ആത്മവിശ്വാസത്തോടെയാണ് ആ ടീം ലൂസിഫർ എന്ന സിനിമ പൂർത്തിയാക്കിയത്. ആ ടീമിലെ എല്ലാവരും നല്ല കഴിവുള്ളവരായിരുന്നു.”എന്നാണ് സൈന സൌത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ ആദിൽ ഇബ്രാഹിം പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ