പണമോ കാര്‍ഡോ കൈയിലെടുത്തില്ല, ജീവനും കൊണ്ട് ഇറങ്ങിയോടി; ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് നടന്‍ ആദില്‍ ഹുസൈന്‍

ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ അപൂര്‍വ്വ അനുഭവം പങ്കുവെച്ച് നടന്‍ ആദില്‍ ഹുസൈന്‍. തന്റെ ട്വിറ്ററിലൂടെയാണ് ഇത് പങ്കുവെച്ചത്. പണമോ കാര്‍ഡോ ഒന്നുമില്ലാതെ താന്‍ വീട്ടില്‍ നിന്ന് ജീവനും കയ്യില്‍ പിടിച്ച് ഇറങ്ങി ഓടുകയായിരുന്നെന്നും പിന്നാലെ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയെന്നും നടന്‍ പറഞ്ഞു.

‘ഭൂചലനമുണ്ടായ സമയത്ത് ജീവനുംകൊണ്ട് പുറത്തേക്കോടുകയായിരുന്നു. കൈയില്‍ പണമോ കാര്‍ഡോയില്ലാതെ വീടിന് പുറത്ത് കുടുങ്ങിപ്പോയി. പിന്നീട് സുഹൃത്തായ ദിബാങ്കിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. – ആദില്‍ ടീറ്റ് ചെയ്തു.

കമീനേ, ഇംഗ്ലീഷ് വിംഗ്ലീഷ്, ലൈഫ് ഓഫ് പൈ, ലൂട്ടേര, ബെല്‍ബോട്ടം, കബിര്‍ സിങ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ആദില്‍ ഹുസൈന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡില്‍ കൂടാതെ ആസാമീസ്, ബംഗാളി, ഇംഗ്ലീഷ്, മറാഠി, നോര്‍വീജിയന്‍, തമിഴ് തുടങ്ങിയ ഭാഷകളിലും നടന്‍ സജീവമാണ്.

മലയാളത്തിലും ആദില്‍ ഹുസൈന്‍ അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രമായ റാമിലും ഇദ്ദേഹം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Latest Stories

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു