ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ തനിക്കും അമ്പിളി ദേവിക്കും ഇടയിലുള്ളുവെന്ന് നടന്‍ ആദിത്യന്‍ ജയന്‍. അമ്പിളിദേവിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് ആദിത്യന്‍. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരുന്നു അമ്പിളിദേവിയും ആദിത്യനുമായുള്ള വിവാഹബന്ധത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പുറത്തു വന്നത്.
തൃശൂരിലുള്ള വീട്ടമ്മയായ ഒരു സ്ത്രീയുമായ ആദിത്യന്‍ പ്രണയത്തിലാണെന്നും വിവാഹമോചനം ചെയ്യാനായി തന്നെ ഭീഷണിപ്പെടുത്തുകയാണ് എന്നാണ് അമ്പിളിദേവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഈ ആരോപണങ്ങള്‍ക്ക് എതിരെയാണ് ആദിത്യന്‍ രംഗത്തെത്തിയിരിക്കുന്നത്.
തങ്ങളുടെ വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ട്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. പക്ഷേ അമ്പിളി തനിക്കെതിരെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യാജ ആരോപണങ്ങളാണ്. അവരെ കൊല്ലുമെന്നോ സൈബര്‍ ആക്രമണം നടത്തി ഇല്ലാതാക്കുമെന്നോ പറഞ്ഞിട്ടില്ല എന്ന് ആദിത്യന്‍ മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു.
മക്കളുടെ എല്ലാ കാര്യങ്ങളും താന്‍ നോക്കുന്നുണ്ട്. ചെലവിന് പണം നല്‍കുന്നുണ്ട്. തനിക്ക് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. അവര്‍ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അത്. അവരെന്റെ സുഹൃത്താണ്. കഴിഞ്ഞ മാര്‍ച്ചിലാണ് തങ്ങള്‍ പരിചയത്തിലാകുന്നത് എന്നതും ശരിയാണെന്ന് ആദിത്യന്‍ പറയുന്നു.
Read more
ഈ സ്ത്രീ ഗര്‍ഭിണിയാണെന്നും ഇപ്പോള്‍ അബോര്‍ഷന്‍ നടത്തിയെന്നും അറിയാന്‍ കഴിഞ്ഞെന്നും അമ്പിളിദേവി പറഞ്ഞിരുന്നു. ഈ ആരോപണത്തിനും ആദിത്യന്‍ പ്രതികരിച്ചു. താന്‍ അങ്ങനെ ഒന്നും ചെയ്തിട്ടില്ല എന്നാണ് നടന്‍ പറയുന്നത്. കൂടാതെ താനും അമ്പിളിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ കാരണമുണ്ടെന്നും തെളിവുസഹിതം വെളിപ്പെടുത്താന്‍ തയ്യാറാണെന്നും നടന്‍ പറഞ്ഞു.