തടി കുറിച്ചിട്ട് അത് ചെയ്യാമെന്ന് പറഞ്ഞതാണ്, പക്ഷെ സഞ്ജയ് സാര്‍ സമ്മതിച്ചില്ല..; വൈറല്‍ അന്ന നടയെ കുറിച്ച് അദിതി

സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ഡി: ദ ഡയമണ്ട് ബസാര്‍’ വെബ് സീരിസിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്. ബ്രിട്ടീഷ് രാജിനെതിരായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത് ലാഹോറിലെ ഹീരാമണ്ഡിയിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിലെ വേശ്യകളുടെ ജീവിതത്തെ കുറിച്ചാണ് ഈ സീരിസ് പറയുന്നത്.

സീരിസിലെ സെറ്റും താരങ്ങളുടെ അഭിനയവുമെല്ലാം ശ്രദ്ധ നേടുകയാണ്. എന്നാല്‍ ഏറെ വൈറലായിരിക്കുന്നത് നടി അദിതി റാവുവിന്റെ ഒരു ഗാനമാണ് ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. ഗാനരംഗത്തെ അദിതിയുടെ അന്ന നട ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. എത്ര ഭംഗിയായാണ് അദിതി ഡാന്‍സ് ചെയ്യുന്നത് എന്നാണ് പ്രേക്ഷകരുടെ കമന്റ്.

പാട്ടിന്റെ ട്യൂണിന് അനുസരിച്ചുള്ള ആ വൈറല്‍ നടത്തത്തെ കുറിച്ച് അദിതി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. ”ഞാന്‍ ധരിച്ചിരുന്ന ദുപ്പട്ട ഒരു പ്രത്യേക താളത്തില്‍ വീഴണമെന്ന് സംവിധായകന്‍ സഞ്ജയ് സാര്‍ പറഞ്ഞിരുന്നു. കൃത്യമായ ബീറ്റില്‍ തന്നെ തിരിഞ്ഞ് നോക്കാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.”

”അതുകൊണ്ട് തന്നെ ആ ആക്ട് മുഴുവനായും അദ്ദേഹത്തിന്റെ ഭാവനയില്‍ നിന്നുണ്ടായതാണ്. അന്ന് എനിക്ക് കൊവിഡ് കഴിഞ്ഞ നാളുകളായതിനാല്‍ ശരീര ഭാരം കൂടിയിരുന്നു. ആ ഭാഗം ഷൂട്ട് ചെയ്തപ്പോള്‍ സഞ്ജയ് സാറും അക്കാര്യം പറഞ്ഞു. 10 ദിവസം തരാമെങ്കില്‍ ഞാന്‍ ശരീരഭാരം കുറയ്ക്കാമെന്ന് അദ്ദേഹത്തോട് പറഞ്ഞു.”

”എന്നാല്‍, വേണ്ട ഇപ്പോഴാണ് എന്നെ കാണാന്‍ കൂടുതല്‍ ഭംഗിയെന്നും സഞ്ജയ് സര്‍ പറഞ്ഞ് എനിക്ക് ധൈര്യം നല്‍കി. ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെയാണ് സഞ്ജയ് ലീല ബന്‍സാലി ഒരു മികച്ച അധ്യാപകന്‍ കൂടിയാണ് എന്ന് പറയുന്നത്” എന്നാണ് അദിതി പറഞ്ഞിരിക്കുന്നത്.

അതേസമയം, അദിതിക്കൊപ്പം മനീഷ കൊയ്‌രാള, സൊനാക്ഷി സിന്‍ഹ, റിച്ച ഛദ്ദ, സഞ്ജീദ ഷെയ്ഖ്, ഷര്‍മിന്‍ സെഗല്‍, താഹ ഷാ ബാദുഷ, ഫരീദ ജലാല്‍, ശേഖര്‍ സുമന്‍, ഫര്‍ദീന്‍ ഖാന്‍, അദിത്യന്‍ സുമന്‍ എന്നിവരാണ് സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 200 കോടി ബജറ്റിലാണ് എട്ട് എപ്പിസോഡുകളുള്ള സീരിസ് ഒരുക്കിയിരിക്കുന്നത്.

Latest Stories

മദ്രസ വിഷയത്തില്‍ ബാലാവകാശ കമ്മീഷനെതിരെ സുപ്രിംകോടതിയുടെ വിമര്‍ശനം

ജൂനിയർ ഇന്ത്യയുടെ പരിശീലകനെന്ന നിലയിൽ ഹാട്രിക് വിജയങ്ങൾ സ്വന്തമാക്കി ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്

ബംഗളൂരുവില്‍ കനത്ത മഴ തുടരുന്നു; നിര്‍മാണത്തിലിരുന്ന ആറ് നില കെട്ടിടം തകര്‍ന്നുവീണു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

2026ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൻ്റെ പട്ടികയിൽ നിന്ന് ഹോക്കി, ഷൂട്ടിംഗ്, ക്രിക്കറ്റ്, ബാഡ്മിൻ്റൺ, ഗുസ്തി എന്നിവയെ ഒഴിവാക്കിയതിൽ പ്രതിഷേധം

ബിഎസ്എന്‍എല്‍ ലോഗോയിലും ഭാരത്; അടിമുടി മാറി ബിഎസ്എന്‍എല്‍ ലോഗോ

ഭക്ഷണത്തില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിംഗ് കോളേജിലെ ക്യാന്റീന്‍ പൂട്ടിച്ച് വിദ്യാര്‍ത്ഥികള്‍

യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്