അവര്‍ അന്തസ്സായി ജീവിക്കുന്ന ഒരു പാവം സ്ത്രീ, അവരെ ഒക്കെ വിടൂ. ഞങ്ങള്‍ ഒക്കെ ഇല്ലേ നിങ്ങള്‍ക്ക്; താരാ കല്യാണ്‍ വിഷയത്തില്‍ പ്രതികരിച്ച് നടന്‍

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന മോശം പ്രചാരണത്തിനെതിരെ നടിയും നര്‍ത്തകിയുമായ താര കല്ല്യാണ്‍ വികാരഭരിതയായി പ്രതികരിച്ചത് വാര്‍ത്തയായിരുന്നു. താരയുടെ മകളായ സൗഭാഗ്യയുടെ വിവാഹ വേളയില്‍ പകര്‍ത്തിയ ഒരു വീഡിയോ അശ്ലീലമായ രീതിയില്‍ പ്രചരിപ്പിച്ച ഒരാള്‍ക്കെതിരെയാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ഇപ്പോള്‍ താര കല്ല്യാണിനു പിന്തുണയുമായി നടന്‍ ആദിത്യന്‍ ജയന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ആദിത്യന്‍ ജയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഒരു ഭര്‍ത്താവിന്റെ കൂട്ടില്ലാതെ ഒരു പെണ്‍കുട്ടിയുടെ കല്യാണം നടത്തിയ ഒരു അമ്മയെ ഞാനും കണ്ടിട്ടുണ്ട്. വേറെ ആരുമല്ല എന്റെ അമ്മ. പക്ഷേ അന്ന് എന്റെ അമ്മയ്ക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു. ഒറ്റയ്ക്ക് നിന്ന് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താരച്ചേച്ചി. ദിവസങ്ങള്‍ ആകുംമുന്നേ അവരുടെ കണ്ണുനീര്‍ കാണാന്‍ ആര്‍ക്കാണ് സുഹൃത്തേ ഇത്ര ആഗ്രഹം.അത്രയും പാവം സ്ത്രീയാണ് താരച്ചേച്ചി. സമൂഹമാദ്ധ്യമം നല്ലതാണ്, നല്ല കാര്യത്തിന്. അവര്‍ ജീവിക്കട്ടെ.

അവരെ ഒക്കെ വിടൂ. ഞങ്ങള്‍ ഒക്കെ ഇല്ലേ നിങ്ങള്‍ക്ക്. അവരെ വിടൂ. ഒരു പാവം സ്ത്രീ, ഒരു പാവം അമ്മ. അന്തസ്സായി മകളെയും നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങള്‍ വേണ്ടേ ഈ സമൂഹത്തില്‍ പിന്തുണയ്ക്കാന്‍. ഓരോ ദിവസവും പുതിയ ഇരകള്‍ക്ക് വേണ്ടി ഓട്ടം നിര്‍ത്തൂ സുഹൃത്തുക്കളെ. ജീവിക്കട്ടെ ആ അമ്മയും മകളും. ആര് ചെയ്താലും അവരുടെ കണ്ണുനീരിന് വിലനല്‍കേണ്ടി വരും. ഉറപ്പാണ്. “

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം