എന്റെ സിനിമയില്‍ അതുമാത്രമല്ല, വേറേ പലതുമില്ലല്ലോ; വിമര്‍ശകരോട് അടൂര്‍

തന്റെ സിനിമയില്‍ ഉള്ളത് കാണാതെ അതിലില്ലാത്തത് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ജാതി മാത്രമല്ല പലതും സിനിമകളിലൂടെ സംസാരിക്കാതെ ഇരുന്നിട്ടുണ്ട്, ഉള്ളതിനേക്കുറിച്ച് സംസാരിച്ചുകൂടെ എന്തിനാണ് ഇല്ലാത്തതിനെക്കുറിച്ച് സംസാരിക്കുന്നതെന്നും അടൂര്‍ ചോദിച്ചു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍, ‘അടൂര്‍ സിനിമകള്‍ ജാതി വ്യവസ്ഥിതിയെക്കുറിച്ച് സംസാരിച്ചില്ലല്ലോ എന്ന’ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍.

‘ഞാന്‍ അഡ്രസ് ചെയ്യാത്ത പ്രശ്‌നങ്ങള്‍ ഇനിയും ബാക്കിയുണ്ട്. എന്റെ സിനിമയില്‍ പാട്ടില്ല. അതുമാത്രമല്ല വേറെ പലതും ഇല്ല. അങ്ങനെ ആ സിനിമകളില്‍ ഇല്ലാത്തതിനേക്കുറിച്ച് പറയുന്നതിന് പകരം, എന്തുകൊണ്ട് ഉള്ളതിനേക്കുറിച്ച് പറഞ്ഞുകൂടാ?’

സത്യജിത് റേ ആധുനിക കാലത്തെ ടാഗോര്‍ ആണെന്നും അടൂര്‍ പറഞ്ഞു. ഇന്ത്യയിലെ പട്ടിണിയെ റേ വിദേശത്ത് വിറ്റ് കാശാക്കിയെന്ന് പറയുന്നത് തികച്ചും തെറ്റാണെന്നും മനുഷ്യനെക്കുറിച്ച് പറയുകയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

വിവരക്കേടുകൊണ്ട് പറയുന്നതാണ്. കഷ്ടതയുടെ നടുവിലും അഭിമാനമുള്ളവരായിരുന്നു റേയുടെ കഥാപാത്രങ്ങള്‍. അവര്‍ സ്വന്തം പട്ടിണിയേക്കുറിച്ച് സംസാരിക്കുന്നവരല്ല. ആരോടും ഇരക്കുന്നില്ല. പഥേര്‍ പാഞ്ചലി എന്നത് പാതയുടെ കരച്ചിലല്ലാതെ, പാതയുടെ പാട്ട് ആകുന്നത് അങ്ങനെയാണ്. അടൂര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ