ന്യൂജെന്‍ സിനിമക്കാരുടെത് പഴയ കാഴ്ചപ്പാട്.. തലമുടി നരച്ചതുകൊണ്ട് എന്നെ ന്യൂജെന്‍ അല്ലാതാക്കരുത്: അടൂര്‍ ഗോപാലകൃഷ്ണന്‍

ന്യൂജെന്‍ സിനിമക്കാരുടേത് പഴയ കാഴ്ചപ്പാട് ആണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാള സിനിമയില്‍ ന്യൂ ജനറേഷന്‍ എന്നൊന്നില്ല. ചെറുപ്പക്കാരില്‍ പലരും നിര്‍മ്മിക്കുന്നത് പഴയ കാലഘട്ടത്തിലുള്ള സിനിമകളാണ് എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്.

മലയാള സിനിമയില്‍ ന്യൂ ജനറേഷന്‍ എന്നൊന്നില്ല. ചെറുപ്പക്കാരില്‍ പലരും നിര്‍മിക്കുന്നത് പഴയ കാലഘട്ടത്തിലുള്ള സിനിമകളാണ്. പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നവരാണ് ന്യൂ ജനറേഷനെങ്കില്‍ താന്‍ അതില്‍ ഉള്‍പ്പെടുന്നയാളാണ്.

തലമുടി നരച്ചതുകൊണ്ട് ന്യൂ ജനറേഷനല്ലാതാക്കരുത്. ചിന്തയിലാണ് നൂതനത്വം വേണ്ടത്, രൂപത്തിലല്ല എന്നാണ് അടൂര്‍ പറയുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ പാമ്പാടിയിലെ ദക്ഷിണമേഖലാ കാമ്പസ് സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിച്ചത്.

അതേസമയം, കലകളില്‍ ഏറ്റവും മഹത്തായ കല സിനിമയാണെന്ന് അടുത്തിടെ അടൂര്‍ പറഞ്ഞിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു സംവിധായകന്‍ സംസാരിച്ചത്. കലകളില്‍ ഏറ്റവും മഹത്തായ കല സിനിമയാണ്.

നിരവധി പുസ്തകങ്ങള്‍ വായിച്ചാല്‍ കിട്ടുന്നതില്‍ കൂടുതല്‍ അറിവുകള്‍ ലോകത്തെ കുറിച്ചും നമ്മളെ കുറിച്ചും സമൂഹത്തെ കുറിച്ചും സിനിമകള്‍ നല്‍കുന്നുണ്ട്. ലോകസിനിമകള്‍ കാണാനും അതിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് കടന്നു പോകാനും ഉപകരിക്കുന്നതാണ് അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകള്‍ എന്നുമാണ് അടൂര്‍ പറഞ്ഞത്.

Latest Stories

RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം

IPL 2025: ആ പദം ഇനി ആർസിബി ബോളർമാർക്ക് തരില്ല, ചെണ്ടകൾ അല്ല ഞങ്ങൾ നാസിക്ക് ഡോൾ തങ്ങൾ ന്ന് ചെന്നൈ ബോളർമാർ; വന്നവനും പോയവനും എല്ലാം എടുത്തിട്ട് അടി

ഇത് ഒരു അമ്മയുടെ വേദനയാണ്; പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഇനി ചതിക്കുകയും ഇല്ലെന്ന് മല്ലിക സുകുമാരന്‍

മാസപ്പിറ ദൃശ്യമായി കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍

IPL 2025: യശസ്‌വി ജയ്‌സ്വാളിന്റെ കാര്യത്തിൽ തീരുമാനമായി; ടി 20 ഫോർമാറ്റിൽ നിന്ന് ഇപ്പോഴേ വിരമിച്ചോളൂ എന്ന് ആരാധകർ

ഹമാസ് ആയുധം താഴെവയ്ക്കും, നേതാക്കളെ പോകാന്‍ അനുവദിക്കും; ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു

IPL 2025: ഇങ്ങനെ ആണെങ്കിൽ നിന്റെ കാര്യത്തിൽ തീരുമാനമാകും രാഹുലേ; ആദ്യ മത്സരത്തിൽ തിളങ്ങാനാവാതെ കെ എൽ രാഹുൽ

എംപുരാന്‍- ബംജ്റംഗി ചരിത്രത്തില്‍ ശേഷിക്കും, ഹിന്ദുത്വ ഭീകരതയുടെ ഫാസിസത്തിന്റെ അടയാളമായി

ഈദുൽ ഫിത്വ്‌ർ ദിനത്തിൽ പലസ്തീനികളുടെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം