വളരെ മോശമായ അവഗണനയാണ് ഉള്ളൊഴുക്ക് നേരിട്ടത്, അതുകൊണ്ട് ദേഷ്യപ്പെട്ടാണ് ഞാൻ ആ കത്ത് മന്ത്രിക്ക് എഴുതി അയച്ചത്: അടൂർ ഗോപാലകൃഷ്ണൻ

‘കറി ആന്റ് സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്ക് ശേഷം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലും, ഗോവയിലെ ഐഎഫ്എഫ്ഐയിലും തിരഞ്ഞെടുക്കാത്തതിൽ പ്രതിഷേധമറിയിച്ചുകൊണ്ട് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രംഗത്തുവന്നത് വലിയ ചർച്ചയായിരുന്നു. ഐഎഫ്എഫ്കെയിലെ മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് പന്ത്രണ്ട് സിനിമകൾ എടുത്തിട്ടും ഉള്ളൊഴുക്ക് എടുക്കാതിരുന്നത് വളരെ മോശമായ കാര്യമാണ് എന്നാണ് അടൂർ ഗോപാലകൃഷ്ണൻ പറയുന്നത്.

“വളരെ മോശമായ തരത്തിലുള്ള അവഗണനയാണ് ഉള്ളൊഴുക്ക് നേരിട്ടത്. അത് നമുക്ക് വിശ്വസിക്കാൻ കഴിയില്ല. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് പന്ത്രണ്ട് സിനിമകൾ എടുത്തിട്ടും ഈ സിനിമയെ എടുത്തിട്ടില്ല. അപ്പോൾ ഏത് തരത്തിലുള്ള സെലക്ഷനാണ് ഇവർ നടത്തുന്നത്. എനിക്ക് വല്ലാത്ത ദേഷ്യം വന്നു. ദേഷ്യപ്പെട്ടാണ് ഞാൻ ആ കത്ത് മന്ത്രിക്ക് എഴുതി അയച്ചത്. എന്നെ ഈ സിനിമയിൽ ഏറ്റവും ആകർഷിച്ചത് വെള്ളപ്പൊക്കമാണ്. അതിനെ ഒരു
കഥാപാത്രമാക്കിയിരിക്കുകയാണ് സിനിമയിൽ. വെറുതേ ഒരു മഴ കാണിക്കുകയല്ല ചെയ്യുന്നത്. ആ മഴ കാരണം മരിച്ച ഒരാളെ അടക്കാൻ പോലും സാധിക്കുന്നില്ല. അത് കൃത്രിമമായി ഉണ്ടാക്കിയതല്ല കുട്ടനാട്ടിലെ ഒരു അനുഭവമാണ്. അത് വളരെ മനോഹരമായി ചെയ്തിട്ടുണ്ട്. എനിക്ക് അതിശയം തോന്നി.

ഇതിലെ പെൺകുട്ടിയെ കല്യാണം കഴിച്ചു കൊണ്ടു പോകുന്ന തറവാട്ടിലെ അനുഭവങ്ങളിൽ പറയാതെ പോകുന്ന ഒരുപാട് സംഗതികൾ ഉണ്ട്. ഈ ക്ലാസ് ഡിഫറൻഡസ്, മനുഷ്യരെ കാണുന്ന രീതികൾ ഒക്കെ. അതിൽ ആകെ അനുഭവിക്കുന്ന ആശ്വസം ആ അമ്മായി അമ്മയാണ്. അവർ അങ്ങനെയാണ് എങ്കിലും ഉർവ്വശി അവതരിപ്പിക്കുന്ന കഥാപാത്രം മനുഷ്യനാണ്. അവർ മനസ്സിലാക്കുന്നുണ്ട്. അതാണ് ഈ സിനിമയിലെ തിളങ്ങുന്ന ഭാഗം. പാർവതി ആ കഥാപാത്രത്തിന് വളരെ മികച്ചതായിരുന്നു. എനിക്ക് ആ സിനിമയിലെ വളരെ ഇഷ്ടപ്പെട്ട കഥാപാത്രം രോഗിയായിട്ടുള്ള ഭർത്താവാണ്. അയാൾ മരിക്കുന്ന സീൻ കണ്ടു കഴിഞ്ഞാൽ അയാൾ മരിക്കുകയാണ് എന്ന് തന്നെ തോന്നിപ്പോകും. അത് വളരെ പെർഫെക്ടായിട്ടാണ് ചെയ്തിരിക്കുന്നത്.” എന്നാണ് അടൂർ പറഞ്ഞത്.

കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിൻ്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്. എന്നാൽ വെള്ളം കുറയാൻ വേണ്ടി അവർ കാത്തിരിക്കുമ്പോൾ കുടുംബത്തിൻ്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

2018-ൽ സിനിസ്ഥാൻ വെബ് പോർട്ടൽ മികച്ച തിരക്കഥകൾ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. ‘രഹസ്യങ്ങൾ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണൽ ടാഗ് ലൈൻ. ഒരിടവേളയ്ക്ക് ശേഷം പാർവതി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പി യുടെയും മക്ഗഫിൻ പിക്‌ചേഴ്‌സിന്റെയും ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. ഭ്രമയുഗത്തിന്റെ സിനിമാറ്റോഗ്രഫർ ഷെഹനാദ് ജലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്.

Latest Stories

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍