അടുത്ത സുഹൃത്തുക്കളാണ് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും. ഇരുവരും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയരുമാണ്. ഇപ്പോഴിതാ തങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ലഭിച്ച മോശം കമന്റുകളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ഇരുവരും.
ഒരുമിച്ചുള്ള ചിത്രങ്ങള്‍ കണ്ടിട്ട് ലെസ്ബിയന്‍സ് ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകളായി ഇരുവരും സുഹൃത്തുക്കളാണ്. ദയവുചെയ്ത് ഞങ്ങളുടെ സൗഹൃദത്തെ ആരും റൊമാന്റിസൈസ് ചെയ്യരുതെന്നും ഇരുവരും അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.
ഗായകന്‍ വിജയ് യേശുദാസുമായി ബന്ധം എന്ന രീതിയില്‍ തന്നെ കുറിച്ച് പ്രചരിച്ച വാര്‍ത്തകളെ കുറിച്ചും രഞ്ജിനി ജോസ് പ്രതികരിക്കുകയുണ്ടായി. ഒരു ഷൂട്ടിനിടയിലാണ് താനും വിജയ് യേശുദാസുമായി ബന്ധമാണെന്ന രീതിയിലൊരു വാര്‍ത്ത ഓണ്‍ലൈനില്‍ കണ്ടത്.
ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ് വാര്‍ത്ത കണ്ടയുടന്‍ വിജയ്ക്ക് മെസ്സേജ് അയക്കുകയായിരുന്നു. നമ്മള്‍ എപ്പോള്‍ പ്രേമത്തിലായി എന്നായിരുന്നു അപ്പോള്‍ വിജയ് തിരിച്ച് ചോദിച്ചത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ കേസ് കൊടുക്കാന്‍ പലരും ആവശ്യപ്പെട്ടിരുന്നുവെന്നും രഞ്ജിനി ജോസ് പറയുന്നു.