നെെറ്റ് ഡ്രെെവ് എന്ന സിനിമ കഴിഞ്ഞപ്പോൾ തനിക്ക് റോഷനോട് ദേഷ്യം തോന്നിയിരുന്നെന്ന് തുറന്ന് പറഞ്ഞ് ശ്രീവിദ്യ മുല്ലശ്ശേരി. ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അവർ സംസാരിച്ചത്.
എപ്പോഴെങ്കിലും റോഷനോട് ദേഷ്യം തോന്നിയിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ചിത്രത്തിന്റെ ക്ലെെമാക്സ് ഷൂട്ടിങ്ങിന്റെ സമയത്ത് തന്റെ കുഴപ്പം കൊണ്ട് റീടേക്ക് എടുക്കരുതെന്ന് വിചാരിച്ച് മുഴുവൻ ഡയലോഗും താൻ കാണാതെ പഠിച്ചിരുന്നു.
എന്നാൽ ക്ലെെമാക്സ് ഷൂട്ടിങ്ങിന്റെ സമയമായപ്പോൾ റോഷൻ ഡയറക്ടറോട് പറഞ്ഞ് ആ ഡയലോഗ് മുഴുവൻ കട്ട് ചെയ്ത് കളഞ്ഞെന്നും പിന്നീട് തനിക്ക് ഡയലോഗ് ഇല്ലാതിരുന്ന അത് തനിക്ക് വിഷമമായെന്നും അവർ പറഞ്ഞു.
അതേസമയം സെറ്റില്‍ വെച്ച് ചീത്തവിളി കേള്‍ക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അത് എന്നും കേള്‍ക്കുന്നതാണ് എന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി നല്‍കിയത്. ഷോയുടെ ഡയറക്ടറായ അനൂപേട്ടന്‍ എന്നും ചീത്ത വിളിക്കുമായിരുന്നു. ആദ്യമൊക്കെ നാണക്കേട് തോന്നുമായിരുന്നു എന്നാല്‍ ഇപ്പോള്‍ അത് ശീലമായെന്നും അവർ പറഞ്ഞു.
Read more
അതിനാല്‍ മൈന്റ് ചെയ്യാറില്ല. ചീത്തവിളി കേട്ടില്ലെങ്കിലാണ് അത്ഭുതം. സെറ്റിലിരുന്ന് താന്‍ ഉറക്കം തൂങ്ങുന്നത് കാണുമ്പോള്‍, അനൂപേട്ടന്‍ വിളിച്ച് ചോദിക്കും, ഉറക്കമാണോ ശ്രീവിദ്യാ എന്ന്. ഹേയ് ഇല്ല അനൂപേട്ടാ എന്ന് പറയുമെന്നും ശ്രീവിദ്യ പറയുന്നു.