അന്ന് ആ സീൻ കഴിഞ്ഞപ്പോൾ എനിക്ക് റോഷനോട് ദേഷ്യം തോന്നിയിരുന്നു: ശ്രീവിദ്യ

നെെറ്റ് ഡ്രെെവ് എന്ന സിനിമ കഴിഞ്ഞപ്പോൾ തനിക്ക് റോഷനോട് ദേഷ്യം തോന്നിയിരുന്നെന്ന് തുറന്ന് പറഞ്ഞ് ശ്രീവിദ്യ മുല്ലശ്ശേരി. ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അവർ സംസാരിച്ചത്.

എപ്പോഴെങ്കിലും റോഷനോട് ദേഷ്യം തോന്നിയിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ചിത്രത്തിന്റെ ക്ലെെമാക്സ് ഷൂട്ടിങ്ങിന്റെ സമയത്ത് തന്റെ കുഴപ്പം കൊണ്ട് റീടേക്ക് എടുക്കരുതെന്ന് വിചാരിച്ച് മുഴുവൻ ഡയലോ​ഗും താൻ കാണാതെ പഠിച്ചിരുന്നു.

എന്നാൽ ക്ലെെമാക്സ് ഷൂട്ടിങ്ങിന്റെ സമയമായപ്പോൾ റോഷൻ ഡയറക്ടറോട് പറഞ്ഞ് ആ ഡയലോ​ഗ് മുഴുവൻ കട്ട് ചെയ്ത് കളഞ്ഞെന്നും പിന്നീട് തനിക്ക് ഡയലോഗ് ഇല്ലാതിരുന്ന അത് തനിക്ക് വിഷമമായെന്നും അവർ പറഞ്ഞു.

അതേസമയം സെറ്റില്‍ വെച്ച് ചീത്തവിളി കേള്‍ക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അത് എന്നും കേള്‍ക്കുന്നതാണ് എന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി നല്‍കിയത്. ഷോയുടെ ഡയറക്ടറായ അനൂപേട്ടന്‍ എന്നും ചീത്ത വിളിക്കുമായിരുന്നു. ആദ്യമൊക്കെ നാണക്കേട് തോന്നുമായിരുന്നു എന്നാല്‍ ഇപ്പോള്‍ അത് ശീലമായെന്നും അവർ പറഞ്ഞു.

അതിനാല്‍ മൈന്റ് ചെയ്യാറില്ല. ചീത്തവിളി കേട്ടില്ലെങ്കിലാണ് അത്ഭുതം. സെറ്റിലിരുന്ന് താന്‍ ഉറക്കം തൂങ്ങുന്നത് കാണുമ്പോള്‍, അനൂപേട്ടന്‍ വിളിച്ച് ചോദിക്കും, ഉറക്കമാണോ ശ്രീവിദ്യാ എന്ന്. ഹേയ് ഇല്ല അനൂപേട്ടാ എന്ന് പറയുമെന്നും ശ്രീവിദ്യ പറയുന്നു.

Latest Stories

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍