അത് കഴിഞ്ഞ് ശത്രുക്കള്‍ വാലും ചുരുട്ടി മാളത്തിലൊളിക്കുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമുണ്ടല്ലോ അതാണ് യഥാര്‍ത്ഥ ഫലം; പുതിയ പോസ്റ്റര്‍ പങ്കുവെച്ച് രാമസിംഹന്‍

രാമസിംഹന്‍ ‘ സംവിധാനം ചെയ്യുന്ന ‘ 1921, പുഴ മുതല്‍ പുഴ വരെ ‘ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഈ പോസ്റ്റര്‍ പങ്കുവച്ച് രാമസിംഹന്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

സത്യത്തിന്റെ കൂടെ ശരിയുടെ കൂടെ നില്‍ക്കുമ്പോള്‍, ശത്രുക്കളുടെ ഒരു പടയെ തന്നെ നേരിടേണ്ടി വരും. പക്ഷെ നട്ടെല്ല് നിവര്‍ത്തി നിന്നാല്‍ നട്ടെല്ലുള്ളവര്‍ കൂടെ നില്‍ക്കും. അതാണ് ശരിയുടെ വിജയമെന്ന് രാമസിംഹന്‍ കുറിക്കുന്നു.

‘സത്യത്തിന്റെ കൂടെ ശരിയുടെ കൂടെ നില്‍ക്കുമ്പോള്‍, ശത്രുക്കളുടെ ഒരു പടയെ തന്നെ നേരിടേണ്ടി വരും, പക്ഷെ നട്ടെല്ല് നിവര്‍ത്തി നിന്നാല്‍ നട്ടെല്ലുള്ളവര്‍ കൂടെ നില്‍ക്കും.അതാണ് ശരിയുടെ വിജയം, പ്രതിഫലം പ്രതീക്ഷിക്കാതെ കര്‍മ്മം ചെയ്താല്‍ ഈശ്വരന്‍ ഫലം തരും.. അതിനു മുന്‍പ് കുറേ വേദനയും കുത്തുവാക്കും, ട്രോളുകളും സഹിക്കണം അത്രേയുള്ളൂ.. അത് കഴിഞ്ഞ് ശത്രുക്കള്‍ വാലും ചുരുട്ടി മാളത്തിലൊളിക്കുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമുണ്ടല്ലോ അതാണ് യഥാര്‍ത്ഥ ഫലം…’, എന്നാണ് രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സിനിമയില്‍ നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം.ജോയ് മാത്യുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മാണത്തിനായി ലഭിച്ചത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ”വാരിയംകുന്നന്‍” എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ഒരുക്കുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

Latest Stories

IPL 2025: ബുംറയോ ഏത് ബുംറ അവനെയൊക്കെ തൂക്കി ദൂരെയെറിഞ്ഞു, തിരിച്ചുവരവ് മാസാക്കി കരുൺ നായർ; ഇവനെയാണോ നമ്മൾ ഇത്രയും നാളും നൈസായി ഒഴിവാക്കിയതെന്ന് ആരാധകർ; ബിസിസിഐ ഇതൊക്കെ ഒന്ന് കാണുക

IPL 2025: ഹൃദയമൊക്കെ ഒകെ ആണ് കോഹ്‌ലി ഭായ്, മത്സരത്തിനിടെ ആശങ്കയായി വിരാടിന് നെഞ്ചുവേദന; സഞ്ജു ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

IL 2025: 170 നല്ല സ്കോർ തന്നെയായിരുന്നു, തോൽവിക്ക് കാരണമായത് ആ ഘടകം; മത്സരശേഷം സഞ്ജു സാംസൺ വിരൽ ചൂണ്ടിയത് അവരുടെ നേർക്ക്

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ വിജയ് സുപ്രീംകോടതിയില്‍; ഏപ്രില്‍ 16ന് കോടതി ഹര്‍ജി പരിഗണിക്കും

ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷ കാരണങ്ങളാല്‍; കോണ്‍ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

അനധികൃതമായി ഭൂമി കൈവശപ്പെടുത്തി; ഷെയ്ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി

MI VS DC: കുറുപ്പിന്റെ അല്ല രോഹിത്തിന്റെ കണക്ക് പുസ്തകം ആണ് മികച്ചത്, കണക്കിലെ കളിയിൽ വീണ്ടും ഞെട്ടിച്ച് ഹിറ്റ്മാൻ; അടുത്ത കളിയിൽ 20 കടക്കും എന്ന് ഉറപ്പ്; മുൻ നായകന് എയറിൽ തന്നെ

വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി വീണ്ടും വിവാദത്തില്‍

ലീഗ് വേദിയില്‍ ക്ഷമാപണവുമായി പിവി അന്‍വര്‍; ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ പതനത്തിന്റെ തുടക്കമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകും; കേരളത്തിലെ ജനങ്ങള്‍ തങ്ങളോടൊപ്പമെന്ന് ആശ പ്രവര്‍ത്തകര്‍