'ഞാന്‍ മരിച്ചാല്‍ എന്റെ ചടങ്ങുകളൊക്കെ നിങ്ങള്‍ തന്നെ ചെയ്താല്‍ മതി' എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്, പത്തു വയസു മുതല്‍ ഫെമിനിസത്തെ കുറിച്ച് അറിയാം: അഹാന കൃഷ്ണ

അഹാന കൃഷ്ണ നായികയാകുന്ന ‘അടി’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടി നല്‍കിയ അഭിമുഖങ്ങള്‍ എല്ലാം ശ്രദ്ധ നേടിയിരുന്നു. അഭിമുഖങ്ങളില്‍ വളരെ സെന്‍സിബിള്‍ ആയി സംസാരിക്കുന്ന താരം എന്നാണ് നടിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍.

താന്‍ തുല്യതയോടെയാണ് വളര്‍ന്നതെന്ന അഹാനയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പെണ്‍കുട്ടി ആയതു കൊണ്ട് അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊന്നും ആരും പറഞ്ഞിട്ടില്ല. അത്തരം വേര്‍തിരിവുകളൊന്നും ഉണ്ടായിട്ടില്ല. എന്ന് കാര്യം ചെയ്യാനും എല്ലാവരും പ്രാപ്തരാണ്.

ചെറുപ്പത്തില്‍ അച്ഛന്‍ തമാശക്ക് പറയുമായിരുന്നു ‘ഞാന്‍ മരിച്ചാല്‍ എന്റെ ചടങ്ങുകളൊക്കെ നിങ്ങള്‍ തന്നെ ചെയ്താല്‍ മതി’ എന്ന്. അല്ലാതെ നിങ്ങളുടെ ഭര്‍ത്താക്കന്മാരെ കൊണ്ടൊന്നും ചെയ്യിക്കരുതെന്ന്. അങ്ങനെയാണ് വളര്‍ന്നത്. അച്ഛന്റെ പ്രിയ വിനോദമായിരുന്നു നമ്മളെ കൊണ്ട് മരത്തില്‍ കയറ്റിക്കുന്നത്.

ഞാന്‍ കയറില്ലായിരുന്നു. പക്ഷെ നിര്‍ബന്ധിക്കുമായിരുന്നു. കൊച്ചിലെ മരത്തിലിരിക്കുന്ന ഫോട്ടോയൊക്കെ ഇപ്പോഴും വീട്ടിലുണ്ട്. ഞങ്ങള്‍ വളര്‍ന്നത് തുല്യതയുടെ ലോകത്താണ്. അത് ഉറപ്പായും നമ്മുടെ ചിന്താഗതികളില്‍ പ്രതിഫലിക്കും. ഞങ്ങള്‍ എല്ലാവരും ആത്മവിശ്വാസമുള്ള വ്യക്തികളായിട്ടാണ് വളര്‍ന്നത്.

പെണ്‍കുട്ടികള്‍ എല്ലാ കാര്യത്തിലും പ്രാപ്തരാണ്. അനിയത്തി ഹന്‍സികയ്ക്ക് ഏതാണ്ട് പത്ത് വയസുള്ളപ്പോള്‍ തന്നെ എന്താണ് ഫെമിനിസം എന്നൊക്കെ അറിയാം. കാരണം അവള്‍ കണ്ട് വളരുന്നത് അങ്ങനെയായിരുന്നു എന്നാണ് അഹാന കൃഷ്ണ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ