'ഹന്‍സികയെ തൊട്ടു കളിച്ചാല്‍ മുഖം ഇടിച്ചു പരത്തും'; അനുജത്തിയുടെ പേരില്‍ ഹേറ്റ് പേജ്, പ്രതികരിച്ച് അഹാന

അനുജത്തി ഹന്‍സിക കൃഷ്ണയുടെ പേരിലുള്ള ഹേറ്റ് പേജിനെതിരെ നടി അഹാന കൃഷ്ണ. സാധാരണ ഇത്തരം പ്രവര്‍ത്തികള്‍ കാര്യമായി എടുക്കാത്തയാളാണ് താന്‍, എന്നാല്‍ തന്റെ അനുജത്തിമാരെ, പ്രത്യേകിച്ചും ഹന്‍സികയെ തൊട്ടു കളിച്ചാല്‍ മുഖം ഇടിച്ചു പരത്തുമെന്ന് അഹാന കുറിച്ചു.

ഹന്‍സിക കൃഷ്ണ ഹേറ്റേഴ്‌സ് എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാം പേജ് പ്രവര്‍ത്തിക്കുന്നത്. പേജിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചാണ് അഹാന പ്രതികരിക്കുന്നത്. ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ കഴിയാത്ത വിധമാണ് ഈ പേജിന്റെ സെറ്റിംഗ്‌സ്. പേജ് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ പ്രൈവറ്റ് പേജ് ആയി മാറി.

അറപ്പുളവാക്കുന്ന കണ്ടന്റ് ആണ് പേജിനുള്ളില്‍. തങ്ങളെ ബുദ്ധിമുട്ടിക്കുന്ന പോലെയാവും ഇത് നടത്തുന്നയാള്‍ വീട്ടിലും പെരുമാറുന്നത്. അഹാന പ്രതരികരിച്ചതോടെ 34 പോസ്റ്റുകള്‍ ഉണ്ടായിരുന്ന പേജില്‍ അഞ്ച് പോസ്റ്റുകള്‍ ആയി മാറി. ഡിലീറ്റ് ചെയ്തതല്ല, ആര്‍കൈവ് ചെയ്ത് പേജ് വെടിപ്പാക്കാനുള്ള ശ്രമമാണ് അതെന്ന് അഹാന പറയുന്നു.

അയാളുടെ വീട്ടുകാരെ ഓര്‍ത്ത് സഹതാപം തോന്നുന്നു. നിയമത്തിന്റെ വഴിയേ നീങ്ങിയാല്‍ പേജ് നടത്തുന്നയാള്‍ക്ക് വെറുതെ പോകാന്‍ പറ്റില്ല. ഹന്‍സിക മൈനര്‍ ആണ്. പ്രായപൂര്‍ത്തിയാവാത്ത ആളുടെ പേരില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്താല്‍ കേസ് മറ്റൊരു വഴിക്കു പോകുമെന്നും അഹാന പറയുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു