'എന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണ്, ഇനി ക്യാമറ ഉള്ളിടത്ത് പോണോ?'; പ്രചാരണങ്ങളോട് അഹാന കൃഷ്ണ

ബിഗ് ബോസ് സീസണ്‍ 3യുടെ പ്രഖ്യാപനം വന്നതു മുതല്‍ മത്സരാര്‍ത്ഥികളുടെ സാദ്ധ്യതാ പട്ടികയിലുള്ള ഒരു പേരാണ് നടി അഹാന കൃഷ്ണകുമാറിന്റേത്. അഹാനയോ അനുജത്തിമാരായ ദിയയോ ഇഷാനിയോ ബിഗ് ബോസില്‍ മത്സരാര്‍ത്ഥി ആയെത്തുമെന്ന പ്രചാരണങ്ങളും ഉണ്ടായിരുന്നു.

ബിഗ് ബോസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി ദിയ കൃഷ്ണ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, താനും ബിഗ് ബോസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അഹാന. ദേശീയ മാധ്യമങ്ങളില്‍ വരെ ബിഗ് ബോസ് സാദ്ധ്യത പട്ടികയില്‍ അഹാനയുടെ പേര് ചേര്‍ത്തത് താരത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

ഈ പ്രചാരണങ്ങളോട് രൂക്ഷമായി തന്നെ പ്രതികരിച്ചിരിക്കുകയാണ് അഹാന. കഴിഞ്ഞ മൂന്ന്, നാല് ദിവസമായി താന്‍ ബിഗ് ബോസിലേക്ക് വരുന്നു എന്ന വ്യാജവാര്‍ത്തകള്‍ കാണുന്നു. കുറച്ചു പേര്‍ തന്നോട് ചോദിക്കുന്നു പോകുന്നുണ്ടോ എന്ന്. വ്യാജവാര്‍ത്തകളോട് പ്രതികരിക്കണ്ടെന്ന് ആദ്യം തോന്നി.

Read more

എന്നാല്‍ ഇന്ന് വിശ്വസനീയമായ പലരും ചോദിക്കുന്നു ബിഗ് ബോസിലേക്ക് പോകുന്നുണ്ടോയെന്ന്. ഇല്ല, ഒരിക്കലുമില്ല. ഷോ കാണാറ് പോലുമില്ല. ഇത് വ്യാജവാര്‍ത്തയാണ്. തന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണ്. ഇനി താന്‍ ക്യാമറയുള്ളതില്‍ പോകുന്നത് എന്തിനാ എന്നാണ് അഹാന ചോദിക്കുന്നത്.