ഇനി ദേഷ്യം വന്നാല്‍ തോക്ക് എടുത്ത് വെടിവച്ചാലോ? മര്യാദയില്ലേ? ഇവര്‍ക്കെതിരെ കേസെടുക്കണം..; കങ്കണയെ തല്ലിയ സംഭവത്തില്‍ അഹാന

നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ വിമാനത്താവളത്തില്‍ വച്ച് തല്ലിയ സംഭവത്തില്‍ പ്രതികരിച്ച് നടി അഹാന കൃഷ്ണ. സിഐഎസ്എഫ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ് എടുക്കണം, അടുത്ത തവണ ദേഷ്യം വരുമ്പോള്‍ അവര്‍ തോക്കെടുത്ത് വെടി വച്ചലോ എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഹാന ചോദിക്കുന്നത്.

”ഞാന്‍ കങ്കണയുടെ ആരാധിക ഒന്നുമല്ല. പക്ഷേ ഇപ്പോള്‍ നടന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. സുരക്ഷാ ഉദ്യോഗസ്ഥയോ മറ്റാരോ ആകട്ടെ, വ്യക്തിപരമായി എതിര്‍പ്പുണ്ടെന്ന് വെച്ച് ഇങ്ങനെ പൊതുവിടത്തില്‍ മറ്റൊരാളെ കയ്യേറ്റം ചെയ്യുന്നത് എങ്ങനെ ശരിയാകും?”

”മര്യാദ, നീതി ഇവയൊക്കെയില്ലേ? തീര്‍ച്ചയായും ഇവര്‍ക്കെതിരെ കേസെടുക്കണം. അടുത്ത തവണ ദേഷ്യം വരുമ്പോള്‍ ഇവര്‍ തോക്കെടുത്ത് വെടിവെക്കില്ലെന്ന് ആര് കണ്ടു?” എന്നാണ് അഹാന കുറിച്ചിരിക്കുന്നത്. അതേസമയം, വ്യാഴാഴ്ച ആയിരുന്നു ഛണ്ഡീഗഢ് വിമാനത്താവളത്തില്‍ വച്ച് കങ്കണയ്ക്ക് അടിയേറ്റത്.

സെക്യൂരിറ്റി ചെക്കിനിടെ സിഐഎസ്എഫിലെ ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ കരണത്തടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കര്‍ഷക സമരത്തില്‍ പങ്കെടുത്തവരെ കങ്കണ ആക്ഷേപിച്ചതാണ് പ്രകോപനത്തിന് കാരണമായത്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ