അന്ന് നമ്മള്‍ തിരുവനന്തപുരത്ത് ഒരു പണിയും ഇല്ലാതെ കറങ്ങി നടന്നതല്ലേ, എന്റെ പ്രിയപ്പെട്ട കേക്കിന്‍ കഷ്ണം; നിമിഷ് രവിക്ക് ആശംസകളുമായി അഹാന

സുഹൃത്ത് ആയ ഛായാഗ്രാഹകന്‍ നിമിഷ് രവിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നടി അഹാന കൃഷ്ണ. തങ്ങള്‍ ഒന്നിച്ചുണ്ടായിരുന്ന നിമിഷങ്ങളടക്കം പറഞ്ഞാണ് അഹാനയുടെ കുറിപ്പ്. തന്റെ ഏറ്റവും പ്രിയപ്പെട്ട കേക്കിന്‍ കഷ്ണം എന്നാണ് നിമിഷ് രവിയെ അഹാന പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പോസ്റ്റിന് നിമിഷ് കമന്റ് ചെയ്തിട്ടുമുണ്ട്.

”നിനക്ക് മുപ്പത് വയസായോ? നിനക്ക് 21 വയസുള്ളപ്പോള്‍ നമ്മള്‍ തിരുവനന്തപുരത്ത് കൂടി ഒരു പണിയും ഇല്ലാതെ, എന്നാല്‍ ഏറെ പ്രതീക്ഷയോടെ കറങ്ങി നടന്നത് ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു. അന്നത്തെ നിന്നില്‍ നിന്നും ഇന്നത്തെ നീയായുള്ള ദൂരം ഏറെയുണ്ട്. ഇന്ന് നിന്നെ നോക്കൂ. നിങ്ങള്‍ എവിടെ ആയിരിക്കണമെന്ന് ഞങ്ങള്‍ എല്ലാവരും സ്വപ്നം കണ്ടിടത്ത്.”

”നിങ്ങള്‍ക്ക് ഒരുപാട് ദൂരം പോകാനുണ്ട്. നിന്റെ കഴിവ്, അഭിനിവേശം, അചഞ്ചലമായ കഠിനാധ്വാനം. നിന്റെ മനോഹരമായ ഹൃദയം ഇതും ഇതിലേറെയും അര്‍ഹിക്കുന്നു. എന്റെ പ്രിയപ്പെട്ട കേക്കിന്‍ കഷ്ണം. ഹ..ഹ..ഹ നിനക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍” എന്നാണ് അഹാന കുറിച്ചിരിക്കുന്നത്.

അതേസമയം, അഹാന നായികയായ ‘ലൂക്ക’ സിനിമയുടെ ഛായാഗ്രാഹകനായിരുന്നു നിമിഷ് രവി. നിമിഷിന്റെ ആദ്യ സിനിമയാണ് ലൂക്ക. സാറാസ്, കുറുപ്പ്, റോഷാക്ക്, കിംഗ് ഓഫ് കൊത്ത, ബസൂക്ക, ലക്കി ഭാസ്‌കര്‍ എന്നീ സിനിമകളുടെ ഛായാഗ്രാഹകനും നിമിഷ് ആണ്.

Latest Stories

RR VS GT: ഐപിഎലിലും മെഡിക്കൽ മിറാക്കിൾ; വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി കണ്ട് വീൽ ചെയറിലാണെന്ന കാര്യം മറന്ന് രാഹുൽ ദ്രാവിഡ്

RR VS GT: പ്രായം നോക്കണ്ട, എന്നെ തടയാൻ നിങ്ങൾക്ക് സാധിക്കില്ല; ഗുജറാത്തിനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടി വൈഭവ് സുര്യവൻഷി

RR VS GT: കൊച്ചുചെറുക്കൻ അല്ലേ എന്ന് പറഞ്ഞ് ബെഞ്ചിൽ ഇരുത്തിയവന്മാർ വന്നു കാണ്; ഗുജറാത്തിനെതിരെ 14 കാരന്റെ വക ആൽത്തറ പൂരം

RR VS GT: കോഹ്ലി ഭായ് എന്നോട് ക്ഷമിക്കണം, ആ ഓറഞ്ച് ക്യാപ് ഞാൻ ഇങ്ങ് എടുക്കുവാ; വീണ്ടും റൺ വേട്ടയിൽ ഒന്നാമനായി സായി സുദർശൻ

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ആശ്വാസം; കേസില്‍ താരങ്ങള്‍ക്കെതിരെ തെളിവില്ല; ഷൈന്‍ ടോം ചാക്കോയെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

ഇന്ത്യയില്‍ നിന്ന് ആക്രമണമുണ്ടായേക്കാം; ആണവായുധങ്ങള്‍ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ മാത്രമെന്ന് പാക് പ്രതിരോധ മന്ത്രി

പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്; നടപടി ഗതാഗത കുരുക്ക് രൂക്ഷമായതോടെ

'എല്ലാം ഞാന്‍ വന്നിട്ട് പറയാം'; വേടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് വനംവകുപ്പ്

ഷാജി എന്‍ കരുണിന് അനുശോചനവുമായി സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍; നാളെ രാവിലെ 10.30 മുതല്‍ കലാഭവനില്‍ പൊതുദര്‍ശനം; വൈകിട്ട് നാലിന് സംസ്‌കാരം

മൂന്ന് ദിവസത്തേക്ക് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; യുക്രൈനില്‍ നിന്നും സമാന നടപടി പ്രതീക്ഷിക്കുന്നതായി റഷ്യ