സെക്‌സിയായി മാത്രമേ ആ കഥാപാത്രത്തെ ചിത്രീകരിക്കാന്‍ സാധിക്കൂ, കംഫര്‍ട്ടബിള്‍ അല്ലേ എന്ന് എന്നോട് ചോദിച്ചിരുന്നു: ഐശ്വര്യ ലക്ഷ്മി

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യയില്‍ ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ കഥാപാത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിലെ പൂങ്കുഴലി. ആ കഥാപാത്രം ചെയ്യാന്‍ തീരുമാനിച്ചതിനെ കുറിച്ചാണ് ഐശ്വര്യ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

പൂങ്കുഴലി സെക്സിയായ കഥാപാത്രമാണ്. ആ രീതിയിലെ ചിത്രീകരിക്കാന്‍ സാധിക്കൂ, ഐശ്വര്യ കംഫര്‍ട്ടബിള്‍ ആയിരിക്കില്ലേ എന്ന് മണി സാര്‍ ചോദിച്ചിരുന്നു. അദ്ദേഹം അത്തരമൊരു കഥാപാത്രത്തിന്റെ എല്ലാ സൗന്ദര്യത്തോടെയും ഷൂട്ട് ചെയ്യും എന്ന് ഉറപ്പുണ്ടായിരുന്നു.

സെക്സി കഥാപാത്രത്തെ അവതരിപ്പിക്കുക വെല്ലുവിളിയാണ്. അത് വിജയിച്ചു എന്നതിന് തെളിവാണ് പ്രേക്ഷകര്‍ നല്‍കുന്ന സ്നേഹം. സ്വന്തം കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്ന പെണ്ണിനെയാണ് ബോള്‍ഡ് എന്നത് കൊണ്ട് സമൂഹം ഉദ്ദേശിക്കുന്നത്.

ബോള്‍ഡ് പെണ്‍കുട്ടിയെന്ന് എടുത്ത് പറയുന്നതില്‍ നിന്നും ഒരു സാധാരണ കാര്യമായി പെണ്‍കുട്ടികളുടെ ബോള്‍ഡ്നെസ് മാറണം. സ്വന്തമായി അഭിപ്രായമുള്ള, സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണ് താന്തോന്നിയല്ല. സ്നേഹമില്ലാത്തവളല്ല.

തന്റെ ബോള്‍ഡ് കഥാപാത്രങ്ങളെല്ലാം തന്റെ അഭിപ്രായത്തെ വിലമതിക്കുന്നതിനൊപ്പം കുടുംബത്തെ സ്നേഹിക്കുന്ന, ഭര്‍ത്താവിനെ സ്നേഹിക്കുന്ന, കാമുകനെ സ്നേഹിക്കുന്ന അലിവുള്ള സ്ത്രീയായിരുന്നു എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു