എനിക്ക് മെസേജ് അയക്കുന്ന അര്‍ജുന്‍ ദാസിന്റെ ആരാധകരോട് പറയാനുള്ളത് ഇതാണ്..; തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

നടന്‍ അര്‍ജുന്‍ ദാസിനൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം ഐശ്വര്യ ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പ്രചരിച്ചത്. അര്‍ജുനൊപ്പമുള്ള ചിത്രത്തോടൊപ്പം ഒരു ഹാര്‍ട്ട് ഇമോജിയും ഐശ്വര്യ പങ്കുവച്ചിരുന്നു.

നടിയുടെ സുഹൃത്തുക്കളടക്കം ചിത്രത്തിന് ആശംസകളര്‍പ്പിച്ച് പലരും എത്തിയതോടെയാണ് ഇരുവരുടേയും ആരാധകര്‍ ആശയക്കുഴപ്പത്തിലായത്. ഇതോടെ ദേശീയ മാധ്യമങ്ങളില്‍ അടക്കം താരങ്ങളുടെ പ്രണയ കഥ എത്താന്‍ തുടങ്ങിയത്. ഇരുവരും ഡേറ്റിംഗില്‍ ആണെന്നും ഉടന്‍ വിവാഹിതരാവും എന്നുവരെ വാര്‍ത്തകള്‍ പരന്നു.

ചര്‍ച്ചകള്‍ ചൂടേറിയതോടെ വിശദീകരണവുമായി ഐശ്വര്യ തന്നെ രംഗത്തെത്തി. ഒരുമിച്ച് കാണാനിടയായപ്പോള്‍ ഒരു ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തതാണ്. തങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം മുതല്‍ തനിക്ക് മെസേജ് അയക്കുന്ന അര്‍ജുന്‍ ദാസിന്റെ ആരാധകരോട് പറയാനുള്ളത്, അദ്ദേഹം നിങ്ങളുടേത് മാത്രമാണ് എന്നാണ് ഐശ്വര്യ പറയുന്നത്.

View this post on Instagram

A post shared by Aishwarya Lekshmi (@aishu__)

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഐശ്വര്യയുടെ പ്രതികരണം. അതേസമയം, ‘പുത്തം പുതു കാലൈ വിടിയാത’ എന്ന തമിഴ് ആന്തോളജി ചിത്രത്തില്‍ ഐശ്വര്യയും അര്‍ജുനും അഭിനയിച്ചിരുന്നു. അഞ്ച് കഥകള്‍ ഉണ്ടായിരുന്ന സീരിസില്‍ ‘ലോണേഴ്സ്’ എന്ന കഥയിലാണ് അര്‍ജുന്‍ എത്തിയത്.

Read more

‘നിഴല്‍ തരും ഇദം’ എന്ന കഥയിലാണ് ഐശ്വര്യ ലക്ഷ്മി നായികയായത്. ‘ഗാട്ട കുസ്തി’ എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. വിഷ്ണു വിശാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ‘കിങ് ഓഫ് കൊത്ത’, ‘ക്രിസ്റ്റഫര്‍’, ‘പൊന്നിയിന്‍ സെല്‍വന്‍ 2’ എന്നീ സിനിമകളാണ് ഐശ്വര്യയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.