മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാല്‍ മോശമായി എന്തെങ്കിലും നടക്കുമോ എന്ന് ഭയമായിരുന്നു: ഐശ്വര്യ ലക്ഷ്മി

താന്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവച്ച് നടി ഐശ്വര്യ ലക്ഷ്മി. ചെറുപ്പത്തില്‍ ഗുരുവായൂരില്‍ വച്ച് നടന്ന അനുഭവവും പിന്നീട് സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ വച്ച് സംഭവിച്ച ദുരനുഭവത്തെ കുറിച്ചുമാണ് ഐശ്വര്യ ലക്ഷ്മി തുറന്നു പറഞ്ഞത്. എന്നാല്‍ അന്ന് തനിക്ക് പ്രതികരിക്കാനായില്ല എന്നും താരം പറയുന്നുണ്ട്.

ചെറുപ്പത്തില്‍ ഗുരുവായൂരില്‍ വച്ച് ഒരു മോശം അനുഭവം നേരിടേണ്ടി വന്നു. ചെറിയ പ്രായത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഇന്ന് ആണെങ്കില്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാം. എന്നാല്‍ അത്തരം കാര്യങ്ങള്‍ എന്നും മനസില്‍ നില്‍ക്കും.

അന്ന് മഞ്ഞ നിറത്തിലുളള സ്‌ട്രോബറി പ്രിന്റുകളുള്ള ഉടുപ്പായിരുന്നു ധരിച്ചത്. അതിന് ശേഷം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചാല്‍ മോശമായത് എന്തെങ്കിലും ധരിക്കുമോ എന്നൊരു ഭയം മനസില്‍ കടന്നു കൂടി. പിന്നീട് താനായിട്ട് തന്നെ അതിനെ തരണം ചെയ്തു.

ഇപ്പോള്‍ കൂടുതലും ധരിക്കുന്നത് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് എന്നാണ് ഐശ്വര്യ പറയുന്നത്. കോയമ്പത്തൂരില്‍ വച്ച് നടന്ന സംഭവത്തെ കുറിച്ചും താരം പറയുന്നുണ്ട്. കോയമ്പത്തൂരില്‍ ഒരു സിനിമ പ്രമോഷനിടയിലും സമാനമായ സംഭവം നേരിടേണ്ടി വന്നു.

എല്ലാ സ്ത്രീകള്‍ക്കും ജീവിതത്തില്‍ ഇത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാവും എന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം, ‘ഗാട്ട കുസ്തി’ ആണ് നടിയുടെതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. ഡിസംബര്‍ 2ന് റിലീസ് ചെയ്ത ചിത്രത്തില്‍ വിഷ്ണു വിശാലാണ് നായകന്‍.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍