ഇത് മമ്മൂക്കയ്ക്ക് മാത്രം എങ്ങനെ സാധിക്കുന്നുവെന്ന് ഞാന്‍ ദുല്‍ഖറിനോട് ചോദിച്ചു, മറുപടി ഇങ്ങനെയായിരുന്നു..: ഐശ്വര്യ ലക്ഷ്മി

മമ്മൂട്ടിയെ കുറിച്ചുള്ള സംശയങ്ങള്‍ താന്‍ ദുല്‍ഖര്‍ സല്‍മാനോട് ചോദിച്ചിട്ടുണ്ടെന്ന് ഐശ്വര്യ ലക്ഷ്മി. ‘ക്രിസ്റ്റഫര്‍’ സിനിമയുടെ പ്രസ് മീറ്റനിടെയാണ് ഐശ്വര്യ സംസാരിച്ചത്. മമ്മൂക്ക എങ്ങനെയാണ് ഒരുപാട് നല്ല സിനിമകള്‍ ചെയ്യുന്നത് എന്നാണ് ദുല്‍ഖറിനോട് ഐശ്വര്യ ചോദിച്ചത്. ഇതിനെ കുറിച്ച് പറഞ്ഞ താരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

മമ്മൂക്ക ഒരുപാട് നല്ല സിനിമകള്‍ ചെയ്യുന്നത് കാണുന്നുണ്ട്. ഇത് മമ്മൂക്കയ്ക്ക് മാത്രം സാധിക്കുന്നത് എങ്ങനെയാണെന്ന് താന്‍ ചോദിച്ചു. മമ്മൂക്കയ്ക്ക് മാത്രം എങ്ങനെയാണ് ഇത്രയും നല്ല വിഷയങ്ങളും സംവിധായകരുമൊക്കെ കിട്ടുന്നത് എങ്ങനെയാണ് എന്ന് താന്‍ ദുല്‍ഖറിന്റെയടുത്ത് ചോദിച്ചു.

അപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞത് ‘ഹീ ഈസ് ഹാവിംഗ് ഫണ്‍’ എന്നാണ്. സിനിമയുടെ റിസല്‍ട്ടോ ആളുകള്‍ എന്ത് പറയുമെന്നോ ചിന്തിക്കാതെ സ്വന്തം ഇഷ്ടം എക്സ്പ്രസ് ചെയ്യാന്‍ നോക്കുകയാണ് എന്നായിരുന്നു പറഞ്ഞത്. ഇതു പോലൊരു സ്ഥാനത്തിരിക്കുന്ന താരത്തിന് അത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് ഐശ്വര്യ പറയുന്നത്.

പിന്നാലെ പതിവ് ശൈലിയില്‍ മമ്മൂട്ടി ഇതിന് കൗണ്ടറടിക്കുകയും ചെയ്യുന്നുണ്ട്. ‘ഒരേ വീട്ടിലെ രണ്ടു പേരുടെ കൂടെ അഭിനയിച്ച് എന്തോരം രഹസ്യങ്ങളാണ് അറിയാന്‍ പറ്റിയിട്ടുള്ളത്’ എന്നാണ് മമ്മൂട്ടി ചോദിക്കുന്നത്. ‘കിംഗ് ഓഫ് കൊത്ത’യിലാണ് ദുല്‍ഖറിനൊപ്പം ഐശ്വര്യ അഭിനയിക്കുന്നത്.

അതേസമയം, മമ്മൂക്കയ്‌ക്കൊപ്പമുള്ള അനുഭവങ്ങള്‍ എന്തൊക്കെയാണ് എന്ന ചോദ്യം ഭയങ്കര ക്ലീഷേ ആണെന്നും ഐശ്വര്യ പറയുന്നുണ്ട്. താന്‍ ക്രിസ്റ്റഫറില്‍ അഭിനയിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ എല്ലാ അഭിമുഖങ്ങളിലും ഈ ചോദ്യം വരുന്നുണ്ട് എന്നാണ് ഐശ്വര്യ പറയുന്നത്.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍